Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightരാജ്യത്ത് 2.71 ലക്ഷം...

രാജ്യത്ത് 2.71 ലക്ഷം പേര്‍ക്ക്കൂടി കോവിഡ്; 314 മരണം

text_fields
bookmark_border
രാജ്യത്ത്  2.71 ലക്ഷം പേര്‍ക്ക്കൂടി കോവിഡ്; 314 മരണം
cancel

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2.71 ലക്ഷം പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 314 കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 7,743 ആയും ഉയര്‍ന്നു.

16,65,404 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. ഇതുവരെ 70.24 കോടി സാമ്പിളുകളാണ് ആകെ പരിശോധിച്ചത്.

മഹാരാഷ്ട്രയില്‍ മാത്രം 42,462 പേര്‍ക്കാണ് രോഗബാധ.

അതേസമയം, രാജ്യത്ത് ഇതുവരെ 156 കോടി ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച മാത്രം 57 ലക്ഷം ഡോസുകളാണ് നല്‍കിയത്.

വാക്‌സിന്‍ കാമ്പയിനിന്റെ മൂന്നാം ഘട്ടത്തില്‍ 18 മുതല്‍ 44 വയസ്സ് പ്രായക്കാര്‍ക്ക് 52,40,53,061 ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. 36,73,83,765 രണ്ടാം ഡോസും നല്‍കി.

15 മുതല്‍ 18 വയസ്സ് പ്രായക്കാരില്‍ ഇതുവരെ 3,36,09,191 വാക്‌സിന്‍ ഡോസുകളും വിതരണം ചെയ്തതായി മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - India covid update 16 january 2022
Next Story