എച്ച്3 എൻ2 വ്യാപനം: ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം
text_fieldsന്യൂഡൽഹി: എച്ച്3 എൻ2 വ്യാപനത്തിൽ ജാഗ്രത പുലർത്താൻ കേന്ദ്രസർക്കാർ നിർദേശം. രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വിളിച്ചു ചേർത്ത യോഗത്തിന് പിന്നാലെയാണ് സംസ്ഥാനങ്ങൾക്കുള്ള നിർദേശം നൽകിയിരിക്കുന്നത്. രോഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തണമെന്നും കേന്ദ്രം പറയുന്നു. രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കണം, ആശുപത്രി സൗകര്യങ്ങൾ വിലയിരുത്തണം, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.
ഇൻഫ്ലുവൻസ വൈറസിന്‍റെ ഒരു വകഭേദമാണ് എച്ച്3 എൻ2. സാധാരണ പനിയിലും ചുമയിലും തുടങ്ങി, ന്യൂമോണിയയിലേക്കും ശ്വാസതടസ്സത്തിലേക്കും ഗുരുതരമായാൽ മരണത്തിലേക്കും വരെയെത്തുന്നതാണ് എച്ച്3 എൻ2. ഇത്, പകരാതിരിക്കാൻ കോവിഡിന് സമാനമായ മുൻകരുതലുകളാണ് സ്വീകരിക്കേണ്ടത്. ലക്ഷണങ്ങളും സമാനമാനമാണ്.
സാധാരണ പനിയിലാണ് ആരംഭിക്കുക. പിന്നീടത് ന്യൂമോണിയയായും, തുടർന്ന്, ഗുതുര ശ്വാസകോശ രോഗമായും മാറും. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നത് കരുതലോടെ വേണം. ഗർഭിണികൾ, കുഞ്ഞുങ്ങൾ, വയോധികർ, രോഗികൾ എന്നിവർക്ക് രോഗം ഗുരുതരമാകാം. അനുബന്ധ രോഗമുള്ളവർ ശ്രദ്ധിക്കണം. മാസ്ക് ധരിക്കാം, ആൾക്കൂട്ടം ഒഴിവാക്കാം, കൈകഴുകൽ ശീലമാക്കണം തുടങ്ങിയ നിർദേശങ്ങളാണിപ്പോഴുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.