32കാരന്‍റെ മലദ്വാരത്തിലൂടെ കയറിയത് 65 സെ.മീ നീളമുള്ള ആരൽ
text_fieldsഹനോയ്: കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഇന്ത്യക്കാരന്‍റെ മലദ്വാരത്തിൽനിന്ന് പുറത്തെടുത്തത് 65 സെന്‍റി മീറ്റർ നീളുമുള്ള ജീവനുള്ള ആരൽ (ഈൽ) മത്സ്യത്തെ. വിയറ്റ്നാം തലസ്ഥാനമായ ഹനോയിലെ വിയറ്റ് ഡക് ആശുപത്രിയിലാണ് സംഭവമുണ്ടായത്.
വിയറ്റ്നാമിൽ താമസിക്കുന്ന 32കാരനായ ഇന്ത്യൻ പൗരനാണ് കടുത്ത വയറുവേദനയുമായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയത്. തുടർന്ന് എക്സറേ, അൾട്രാസൗണ്ട് സ്കാൻ പരിശോധനകളിലാണ് വയറിൽ ആരൽ മത്സ്യത്തെ കണ്ടെത്തിയത്. ഉടൻ എൻഡോസ്‌കോപ്പി സംഘവും അനസ്‌തേഷ്യോളജിസ്റ്റുകളും ചേർന്ന് കൊളോണോസ്കോപ്പിയിലൂടെ മത്സ്യത്തെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതിനിടയിൽ യുവാവിന്‍റെ കുടലിൽനിന്നും ഒരു ചെറുനാരങ്ങയും കണ്ടെത്തി. ഒടുവിൽ വൻകുടലിൽ ദ്വാരമുണ്ടാക്കി കൊളോസ്റ്റമി നടത്തിയാണ് മത്സ്യത്തെ പുറത്തെടുത്തത്.
65 സെന്‍റിമീറ്റർ നീളവും 10 സെന്‍റിമീറ്റർ ചുറ്റളവുമുള്ള ജീവനുള്ള ആരലിനെയാണ് യുവാവ് മലദ്വാരത്തിലൂടെ കയറ്റിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഈൽ യുവാവിന്‍റെ മലാശയത്തിലും വൻകുടലിലും കടിച്ചിരുന്നു. ഇത്തരത്തിൽ നിരവധി ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെങ്കിലും ജീവനുള്ള ജന്തുവിനെ പുറത്തെക്കുന്നത് ആദ്യമായാണെന്ന് കൊളോറെക്ടൽ സർജറി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ലെ നാറ്റ് ഹ്യൂ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.