മടിയാണ്, ഇന്ത്യക്കാർക്ക് പുകവലി ഉപേക്ഷിക്കാൻ
text_fieldsന്യൂഡൽഹി: പുകവലി ഉപേക്ഷിക്കൽ നിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ ഇന്ത്യയും. 16നും 64നും ഇടയിൽ പ്രായമുള്ള പുകവലിക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽ 37 ശതമാനം പേരാണ് ഇൗ ദുശ്ശീലം നിർത്താൻ ആഗ്രഹം പ്രകടിപ്പിക്കുന്നവർ. പുകവലി ഉപേക്ഷിക്കാൻ താൽപര്യമുള്ള പുരുഷന്മാരാകെട്ട 20 ശതമാനത്തിൽ താഴെ.
ലോക ബാങ്ക് പോലുള്ള സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങളുപയോഗിച്ച് 'ദ ഇൻറർനാഷനൽ കമീഷൻ ടു റി ഇഗ്നൈറ്റ് ദ ഫൈറ്റ് എഗെൻസ്റ്റ് സ്മോക്കിങ്' തയാറാക്കിയ റിപ്പോർട്ടിലാണ് ഇൗ വിവരങ്ങൾ. ചൈനയിലും ഇന്ത്യയിലുമായി 16നും 64നും ഇടയിൽ പ്രായമുള്ള 50 കോടിയിലധികം പുകയില ഉപയോക്താക്കളുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 16നും 64നും ഇടയിൽ പ്രായമുള്ള 25 കോടിയിലധികം പുകവലിക്കാരുമായാണ് ചൈനക്ക് പിറകിൽ ഇന്ത്യ രണ്ടാം സ്ഥാനത്തുള്ളത്.
ഇന്ത്യയിൽ സ്ത്രീകളെക്കാൾ മൂന്നിരട്ടിയിലധികം പുരുഷന്മാർ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് പറയുന്ന റിപ്പോർട്ടിൽ ലോകത്തിൽ ഏറ്റവും കൂടുതൽ വായിൽ അർബുദം ബാധിച്ചവരുള്ളത് ഇന്ത്യയിലാണെന്നും വ്യക്തമാക്കുന്നു. ലോകത്താകെ 114 കോടി ആളുകളാണ് പുകയില ഉപയോഗിക്കുന്നവർ.
ഇതിനായി പ്രതിവർഷം ഏകദേശം രണ്ടു ലക്ഷം കോടി ഡോളറാണ് ചെലവഴിക്കുന്നത്. ഏകദേശം 80 ലക്ഷം ആളുകൾ പ്രതിവർഷം പുകവലി മൂലം മരിക്കുകയും 20 കോടി പേർ അസുഖ ബാധിതരായി തീരുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.