കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് ചേരുവകൾ നിരോധിച്ച് ഇന്തോനേഷ്യ
text_fieldsജക്കാർത്ത: ഗാംബിയയിൽ 70 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പുകളിലെ ചേരുവകൾ ഇന്തോനേഷ്യ നിരോധിച്ചു. കഫ് സിറപ്പുകൾ മൂലമുണ്ടായ ഗുരുതര വൃക്കരോഗങ്ങൾ ഈ വർഷം ജക്കാർത്തയിൽ 20 കുട്ടികളുടെ മരണത്തിനിടയാക്കിയിരുന്നു.
ഡൈഎഥിലീൻ ഗ്ലൈകോൾ, എഥിലീൻ ഗ്ലൈകോൾ എന്നിവയാണ് മരണത്തിലേക്ക് വഴിവെച്ച വൃക്കരോഗങ്ങൾക്ക് ഇടയാക്കിയതെന്നാണ് നിഗമനം.
ഗാംബിയയും ഇന്ത്യയും മരണങ്ങളിൽ അന്വേഷണം നടത്തുന്നുണ്ട്. ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കലാണ് കഫ് സിറപ്പുകൾ നിർമിച്ചത്. മെയ്ഡന്റെ നാല് കഫ്സിറപ്പുകളിൽ ഈ ചേരുവകൾ അമിത അളവിൽ അടങ്ങിയിട്ടുണ്ടെന്നും അത് വിഷ സ്വഭാവം കാണിക്കുന്നതാണെന്നും ലോകാരോഗ്യ സംഘടന കണ്ടെത്തിയിരുന്നു.
പൊതുജനങ്ങളുടെ സംരക്ഷണത്തിനായി, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള സിറപ്പുകളിൽ ഡൈഎഥിലീൻ ഗ്ലൈകോളും എഥിലീൻ ഗ്ലൈകോളും ഉപയോഗിക്കാൻ പാടില്ലെന്ന നിബന്ധന രജിസ്ട്രേഷൻ സമയത്ത് തന്നെ മുന്നോട്ടുവെക്കുമെന്ന് ഫുഡ് ആന്റ് ഡ്രഗ് റെഗുലേറ്റർ അധികൃതർ വ്യക്തമാക്കി. ഈ ഉത്പന്നങ്ങൾ ഇന്തോനേഷ്യയിലോ മെയ്ഡന്റെ തന്നെ മറ്റ് ഉത്പന്നങ്ങളിലോ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അധികൃതർ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.