ശമിക്കാതെ പകർച്ചവ്യാധികൾ; പ്രതിരോധ പ്രവര്‍ത്തനം താളംതെറ്റുന്നു
text_fieldsതൊടുപുഴ: പകര്‍ച്ചവ്യാധികള്‍ക്ക് ശമനമില്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയിലെ എല്ലാ പഞ്ചായത്തിലും പകര്‍ച്ചവ്യാധികളുടെ എണ്ണത്തിൽ വർധനയുണ്ട്. പകര്‍ച്ചവ്യാധികൾ വ്യാപകമായതിനെ തുടര്‍ന്ന് പ്രതിരോധ നടപടികൾ വിലയിരുത്താൻ കോന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ചെന്നൈ സോണൽ ഡയറക്ടർ ഡോ. രുചി ജെയിൻ തിങ്കളാഴ്ച ജില്ലലിലെത്തി.
ഇവർ ആരോഗ്യവകുപ്പും ജില്ല ഭരണകൂടവുമായി ചൊവ്വാഴ്ച ചര്‍ച്ചനടത്തും. ജില്ലയിൽ 2022ൽ എലിപ്പനി ഒരു കേസാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഈ വർഷം നാലായി. മഞ്ഞപ്പിത്തം നാല് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022ൽ മലമ്പനി ഒരു കേസാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തെങ്കിൽ ഈ വർഷം 35 പേർക്കാണ് സ്ഥിരീകരിച്ചത്. ഇതിന് പുറമെ ചിക്കൻപോക്സ്, വയറിളക്കരോഗങ്ങൾ എന്നിവയിൽ മുൻ വർഷങ്ങളേക്കാൾ മൂന്നു മുതൽ നാലിരട്ടി വർധനയുണ്ട്. പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലംചെയ്യുന്നില്ല. വാര്‍ഡുതല ശുചിത്വ സമിതികൾ നിര്‍ജീവമായതായി ആക്ഷേപമുണ്ട്.
ഏകാരോഗ്യത്തിൽ വിരമിച്ച ജീവനക്കാരെ നിയമിച്ച് വാര്‍ഡുകള്‍തോറും ഏഴു കമ്യൂണിറ്റി മെന്റര്‍മാരെയും 48 കമ്യൂണിറ്റി വളന്റിയര്മാരെയും നിയമിച്ചു. ഇവരുടെ നേതൃത്വത്തിൽ പകര്‍ച്ചവ്യാധികൾ കണ്ടെത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും തുടങ്ങി. എന്നാൽ, ഇത് പ്രയോജനം കണ്ടില്ല. പകര്‍ച്ചവ്യാധി നയന്ത്രണ ജോലികൾ പരിശീലിപ്പിക്കാൻ 50 ലക്ഷത്തിലോറെ തുകയാണ് ആരോഗ്യവകുപ്പ് മാര്‍ച്ചിനുള്ളിൽ ചെലവഴിച്ചത്. എന്നിട്ടും പദ്ധതി പ്രയോജനപ്പെട്ടില്ല എന്നാണ് നിലവിലെ പകര്‍ച്ചവ്യാധികളുടെ വ്യാപനം കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.