രാജ്യാന്തര ചികിത്സ സഹകരണം; സിറ്റി ക്ലിനിക് ഗ്രൂപ്പും ആസ്റ്റർ മിംസും തമ്മിൽ ധാരണ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി ക്ലിനിക് ഗ്രൂപ്, കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുമായി രാജ്യാന്തര ചികിത്സ സഹകരണത്തിന് ധാരണയായി. മിംസ് ആശുപത്രിയുമായുള്ള സഹകരണത്തിലൂടെ, നൂതന ചികിത്സ ആവശ്യമുള്ള കുവൈത്തിൽനിന്നുള്ള രോഗികളെ സിറ്റി ക്ലിനിക്ക് വഴി രാജ്യാന്തരമായി റഫർ ചെയ്യാൻ സാധിക്കും. ഇന്ത്യയിലേക്കുള്ള യാത്രക്കുമുമ്പ് സിറി ക്ലിനിക്ക്, മിംസിലെ മെഡിക്കൽ വിദഗ്ധരുമായി കൂടിയാലോചിച്ച് രോഗിക്കുവേണ്ട ലോജിസ്റ്റിക്സും അപ്പോയിന്റ്മെന്റുകളും ഒരുക്കും. ഇതിനായി രോഗികൾക്ക് മിർഖാബ്, ഫഹാഹീൽ, മഹ്ബൂല, ഖൈത്താൻ എന്നിവിടങ്ങളിലെ സിറ്റി ക്ലിനിക്ക് ശാഖകളെ സമീപിക്കാം.
രാജ്യാന്തര റഫറലിനെ കുറിച്ച് +965 50003396/1880020 നമ്പറിൽ വിശദമായി അറിയാൻ കഴിയും. റഫർ ചെയ്യുന്ന രോഗിയുടെ എയർപോർട്ട് പിക്കപ്പും താമസവും ആസ്റ്റർ മിംസ് ആശുപത്രിയാണ് ഒരുക്കുന്നത്. ചികിത്സ പൂർത്തിയാകുമ്പോൾ, രോഗിക്ക് കുവൈത്തിലെ സിറ്റി ക്ലിനിക്കുകളിൽ തന്നെ ചികിത്സ തുടരാനുമാകും. ഇതുസംബന്ധിച്ച് സിറ്റി ക്ലിനിക്ക് ഗ്രൂപ് കുവൈത്ത് മാനേജിങ് ഡയറക്ടർ കെ.പി. നൗഷാദും കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി ചീഫ് ഓപറേറ്റിങ് ഓഫിസർ ലുക്മാൻ പൊൻമാടത്തും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.