അന്താരാഷ്ട്ര യോഗ ദിനം 2023; അറിയാം യോഗയുടെ ഗുണങ്ങളും പ്രാധാന്യവും
text_fieldsപ്രായഭേദമന്യേ എല്ലാവർക്കും അഭ്യസിക്കാവുന്ന ഒന്നാണ് യോഗ. എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത്. യോഗ ചെയ്യുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അതിന്‍റെ നേട്ടങ്ങളെക്കുറിച്ചും അവബോധം വളർത്താനാണ് ഈ ദിനം ആചരിക്കുന്നത്. 2014 സെപ്റ്റംബർ 27ന് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലാണ് യോഗ ദിനം എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ചത്. 2015 ലാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് തുടങ്ങിയത്.
‘വസുധൈവ കുടുംബത്തിന് യോഗ’ അല്ലെങ്കിൽ 'ഒരു ലോകം-ഒരു കുടുംബമെന്ന നിലയിൽ എല്ലാവരുടെയും ക്ഷേമത്തിനായുള്ള യോഗ' എന്നതാണ് ഇത്തവണത്തെ യോഗദിന സന്ദേശം. 'മൻ കി ബാത്തിന്റെ' 102-ാം എപ്പിസോഡിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം സൂചിപ്പിച്ചത്.
യോഗയുടെ പ്രാധാന്യം
എട്ട് വിഭാഗങ്ങളാണ് യോഗയ്‌ക്കുള്ളത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് അവ. ഇതിൽ ആദ്യത്തെ നാലെണ്ണം ശരീരവും മനസും പുഷ്ടിപ്പെടുത്തുന്നതിനാണ്. വിഷാദവും ഉത്കണ്ഠയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യോഗ ചെയ്യേണ്ടത് അനിവാര്യമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ശരിയായ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഒരാളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ പ്രയോജനകരമാണ്. രോഗപ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കാൻ യോഗ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
യോഗയുടെ ചില ശ്രദ്ധേയമായ നേട്ടങ്ങൾ ഇതാ
1. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
യോഗ നിങ്ങളുടെ ശ്വസനരീതിയെ നിയന്ത്രിക്കുന്നു. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. പഠനങ്ങൾ അനുസരിച്ച്, വിഷാദരോഗത്തിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ യോഗ സഹായിക്കും.
2. ശരീരത്തിന് വഴക്കം കൊടുക്കുന്നു
യോഗ നിങ്ങളുടെ മൊത്തത്തിലുള്ള ശാരീരിക ആരോഗ്യം വർധിപ്പിക്കുന്നു. ശാരീരിക ആരോഗ്യത്തിന്റെ ഒരു പ്രധാന ഘടകമാണ് വഴക്കം. എല്ലാ പ്രായക്കാർക്കും ചെയ്യാവുന്ന ഒന്നാണ് യോഗ. ഇത് ശരീരത്തിന് ഒരു വഴക്കം കൊണ്ടുവരുന്നു.
3. സമ്മർദം കുറക്കുന്നു
യോഗകൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം അത് മാനസിക സമ്മർദം കുറക്കാൻ സഹായിക്കുന്നു എന്നതാണ്. സമ്മർദം അനിയന്ത്രിതമായിരിക്കുമ്പോൾ, അത് നിങ്ങളെ അപകടമാം വിധം പല രോഗങ്ങളിലേക്കും നയിക്കും.
പ്രത്യേകിച്ച് സ്ട്രെസ് മാനേജ്മെന്റിന് സഹായിക്കുന്ന നിരവധി യോഗാസനങ്ങളുണ്ട്. മെച്ചപ്പെട്ട ശ്വസനരീതികൾ, കുറഞ്ഞ സമ്മർദം, മെച്ചപ്പെട്ട മാനസികാരോഗ്യം എന്നിവ നിങ്ങളുടെ ശരീരത്തെ ശാന്തമായ അവസ്ഥയിൽ നിലനിർത്താൻ സഹായിക്കും. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ സമ്മർദം കുറക്കുന്നു.
4. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നു
മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ യോഗ സഹായിക്കുന്നു. ഇത് നിങ്ങളുടെ ശക്തി, ഉറക്ക രീതി, പ്രതിരോധശേഷി എന്നിവയെ മെച്ചപ്പെടുത്തുന്നു. വേദന നിയന്ത്രിക്കാനും യോഗ സഹായിക്കും. വിട്ടുമാറാത്ത വേദനയിൽ ആശ്വാസം നേടാനും യോഗ സഹായിക്കും.
6. ഹൃദയാരോഗ്യം വർധിപ്പിക്കുന്നു
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹൃദ്രോഗങ്ങളിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. അതിനാൽ ആരോഗ്യമുള്ള ഹൃദയം ഉറപ്പാക്കാൻ യോഗ ഒരു അനിവാര്യ ഘടകമാണ്. യോഗ മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കുകയും നിങ്ങളുടെ അവയവങ്ങളെ ആരോഗ്യകരമായി നിലനിർത്തുകയും നിരവധി രോഗങ്ങളുടെ സാധ്യത കുറക്കുകയും ചെയ്യുന്നു.
7. എല്ലുകളും സന്ധികളും ശക്തിപ്പെടുത്തുന്നു
പ്രായം കൂടുന്തോറും സന്ധികളും എല്ലുകളും ദുർബലമാകും. എന്നാൽ സ്ഥിരമായ യോഗ പരിശീലനത്തിലൂടെ എല്ലുകളുടെ ശക്തി നിലനിർത്താൻ സാധിക്കും. തിരക്കേറിയ ജീവിത രീതികൾക്കിടയിൽ യോഗയ്‌ക്കായി കുറച്ച് സമയം കണ്ടെത്തുന്നത് നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.