നേരത്തെ ഉണരുന്നതോ വൈകി ഉണരുന്നതോ നല്ലത്? -പുതിയ പഠനം പറയുന്നത്...
text_fieldsലണ്ടൻ: ഉറക്കം ഒരു മരുന്നാണെന്ന് എല്ലാ ആരോഗ്യ വിദഗ്ധരും സമ്മതിക്കുന്ന കാര്യമാണ്. നല്ല ഉറക്കം നിങ്ങളെ ഉള്ളിൽ നിന്ന് സുഖപ്പെടുത്തുകയും അടുത്ത ദിവസത്തേക്ക് ഊർജസ്വലമായി ശരീരത്തെ മാറ്റുകയും ചെയ്യും. നേരത്തെ ഉറങ്ങാനും നേരത്തെ എഴുന്നേൽക്കാനുമുള്ള ശീലം കുട്ടികളിൽ വളർത്തിയെടുക്കാൻ മാതാപിതാക്കൾ പരമാവധി ശ്രമിക്കാറുണ്ട്. എങ്കിലും, നേരത്തെ ഉണരുന്നതാണോ വൈകി ഉണരുന്നതാണോ നല്ലത് എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ലണ്ടനിലെ ഇംപീരിയൽ കോളജ് നടത്തിയ പുതിയ ഗവേഷണം.
എന്നാൽ പുലർച്ചെ എഴുന്നേൽക്കുന്നതിനേക്കാൾ പിന്നീട് ഉണരുന്നത് നിങ്ങൾക്ക് കൂടുതൽ ഗുണം ചെയ്യുമെന്നാണ് ഗവേഷണത്തിലെ കണ്ടെത്തൽ. 26,000 ആളുകളിൽ നടത്തിയ ഗവേഷണം പറയുന്നത്, വൈകി ഉണരുന്നവർ ബുദ്ധി, യുക്തി, മെമ്മറി ടെസ്റ്റുകൾ എന്നിവയിൽ മികച്ച പ്രകടനം നടത്തുന്നുവെന്നാണ്. പഠനം ന്യൂറോസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാത്രി 12ന് മുമ്പായി ഉറങ്ങുന്നതാണ് എപ്പോഴും ശുപാർശ ചെയ്യുന്നതെന്ന് വ്യക്തിയുടെ സ്ലീപ്പിംഗ് പാറ്റേൺ നിർണ്ണയിക്കുന്ന ക്രോണോടൈപ്പുകൾ വിശദീകരിച്ച് ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലെ കൺസട്ടന്‍റ് ന്യൂറോളജിസ്റ്റ് ഡോ. സുധീകർ കുമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.