ശ്വാസകോശം നിറഞ്ഞ 4.2 കിലോയുള്ള മുഴ ശസ്ത്രക്രിയയിലൂടെ നീക്കി
text_fieldsകൊച്ചി: ഹൃദയത്തെ തള്ളിനീക്കിയ അവസ്ഥയിൽ യുവതിയുടെ ശ്വാസകോശത്തിെൻറ മുക്കാൽ ഭാഗവും നിറഞ്ഞുനിന്ന മുഴ ശസ്ത്രക്രിയയിലൂടെ നീക്കി. പാലക്കാട് എടത്തനാട്ടുകര സ്വദേശിനി വി.പി മൈമൂനയെന്ന 35കാരിയാണ് സണ്‍റൈസ് ആശുപത്രിയിൽ സീനിയര്‍ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ.നാസര്‍ യൂസഫിെൻറ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ വന്നത്.
രണ്ട് മാസം മുമ്പ് അനുഭവപ്പെട്ട െചറിയ പനിയും ചുമയും, കടുത്ത ശ്വാസംമുട്ടും ഛര്‍ദിയും ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടുമായി മാറിയതിനെ തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിലാണ് വലത് ശ്വാസകോശത്തിെൻറ മുക്കാല്‍ ഭാഗവും നിറഞ്ഞുനിൽക്കുന്ന മുഴയും അതിന് ചുറ്റും ചെറുമുഴകളും കരളിനോട് ചേര്‍ന്ന് വയറില്‍ മറ്റൊരു മുഴയും കണ്ടെത്തിയത്. കരളിനെയും ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുന്ന നാടവിരയുടെ ലാര്‍വ നിറഞ്ഞുണ്ടാകുന്ന 'ഹൈഡാറ്റിഡ് മുഴകള്‍' ആണ് ഇതെന്ന് പരിശോധനയിൽ വ്യക്തമായി. 4.2 കിലോയുള്ള മുഴയാണ് ശരീരത്തിലുണ്ടായിരുന്നത്. നാടവിര ബാധിച്ച മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയും നന്നായി വേകാത്ത മാംസം ഭക്ഷിക്കുന്നതിലൂടെയുമാണ് ഈ രോഗബാധ ഉണ്ടാകുന്നത്.
ഭർത്താവും മൂന്നു കുട്ടികളുമുള്ള നിർധന കുടുംബാംഗമായ മൈമൂനക്ക് വേണ്ടി ജീവകാരുണ്യ കൂട്ടായ്മയിലൂടെയാണ് ശസ്ത്രക്രിയക്ക് പണം കണ്ടെത്തിയത്. എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത് വിശദീകരിക്കാൻ വിളിച്ച വാര്‍ത്ത സമ്മേളനത്തില്‍ ആശുപത്രി ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്‌മാന്‍, ഡോ.നാസര്‍ യൂസഫ്, ഡോ. വിനീത് അലക്‌സാണ്ടര്‍, ഡോ. രജീഷ് സെല്‍വഗണേശന്‍ എന്നിവരോടൊപ്പം മൈമൂനയും കുടുംബാംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.