കേരളത്തിെൻറ ആരോഗ്യ സർവേ വിവരം കനേഡിയൻ കമ്പനിക്ക്
text_fieldsന്യൂഡൽഹി: ഇടതു മുന്നണി സർക്കാർ കേരളത്തിൽ നടത്തുന്ന സമഗ്ര ആരോഗ്യ സർവേയിലെ വിവരങ്ങൾ കനേഡിയൻ കമ്പനിയുമായി പങ്കുവെക്കുെന്നന്ന് വെളിപ്പെടുത്തൽ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കള്ളം പറയുകയാണെന്നും വാർത്ത പുറത്തുവിട്ട 'കാരവൻ' മാഗസിൻ വ്യക്തമാക്കി.
സർവേയുടെ മുഖ്യപങ്കാളിത്തം കാനഡയിലെ പോപുലേഷൻ ഹെൽത്ത് റിസർച് ഇൻസ്റ്റിറ്റ്യൂട്ടി(പി.എച്ച്.ആർ.ഐ)നാണെന്നും ആരോഗ്യ വകുപ്പിലെ മുൻ കേരള അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, പി.എച്ച്.ആർ.ഐ എക്സിക്യൂട്ടിവ് ഡയറക്ടർ സാലിം യൂസുഫ് എന്നിവരാണ് ഈ പങ്കാളിത്തത്തിൽ നിർണായക പങ്കുവഹിച്ചതെന്നും മാഗസിൻ വെളിപ്പെടുത്തി.
മുൻ ഐക്യ മുന്നണി സർക്കാർ പി.എച്ച്.ആർ.ഐയുമായി സഹകരിക്കാൻ തീരുമാനിച്ചേപ്പാൾ ഇടതുമുന്നണി ഉയർത്തിയ ശക്തമായ എതിർപ്പിനെ തുടർന്ന് അതുപേക്ഷിക്കേണ്ടി വന്നിരുന്നു. 'കേരള ഇൻഫർമേഷൻ ഓഫ് െറസിഡൻസ് - ആരോഗ്യം നെറ്റ്വർക്ക് (കിരൺ) എന്ന പേരിൽ അതേ പദ്ധതി ഇടതുമുന്നണി പുനരാരംഭിച്ചപ്പോൾ പി.എച്ച്.ആർ.ഐയെ തന്നെ പിടിച്ചു. വിവാദമായപ്പോൾ വിവരകൈമാറ്റം നടത്തുന്നില്ലെന്ന അവകാശവാദമാണ് സർക്കാർ ഉയർത്തിയത്. എന്നാൽ, അത് കളവാണെന്ന് ഇ-മെയിലുകളിൽനിന്നും കത്തുകളിൽനിന്നും തെളിെഞ്ഞന്നാണ് 'കാരവൻ' വ്യക്തമാക്കിയിരിക്കുന്നത്. കനേഡിയൻ കമ്പനിക്ക് വിവരം പ്രാപ്യമാക്കൽ, വൻ സാമ്പത്തിക നിക്ഷേപം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കുന്നതാണ് ഇ-മെയിലുകളും കത്തുകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.