ഇ-ഹെല്‍ത്ത് പദ്ധതിയുടെ കരുത്തില്‍ കൊല്ല ജില്ലയും; ചികിത്സ സുഗമമാക്കുന്നതിന് പദ്ധതി ഏറെ പ്രയോജനകരമാകും
text_fieldsകൊല്ലം: സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമാകാന്‍ ജില്ലയും. നാല് ആരോഗ്യ സ്ഥാപനങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ജില്ലതല വിപുലീകരണം. തഴവ പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രങ്ങളായ ശക്തികുളങ്ങര, എഴുകോണ്‍, പവിത്രേശ്വരം എന്നിവയാണ് പുതുതായി ചേരുന്നവ. ഇതോടെ ജില്ലയില്‍ 16 സ്ഥാപനങ്ങള്‍ പട്ടികയിലുള്‍പ്പെടും.
വിളക്കുടി, അഴീക്കല്‍, ആലപ്പാട്, വെസ്റ്റ് കല്ലട, കരവാളൂര്‍, പൂയപ്പള്ളി, വള്ളിക്കാവ്, നെടുവത്തൂര്‍, പെരിനാട് എന്നീ ആരോഗ്യകേന്ദ്രങ്ങളും ഉടന്‍ പുതുസംവിധാനത്തിലേക്ക് മാറും. രോഗികളുടെ മുന്‍കാല രോഗവിവരം, ചികിത്സാവിവരം, മരുന്നുകളുടെ അലര്‍ജി സംബന്ധമായ വിവരം എന്നിവ ഇ-ഹെല്‍ത്ത് വഴി രേഖപ്പെടുത്തും.
ചികിത്സ സുഗമമാക്കുന്നതിന് ഏറെ പ്രയോജനകരമാകും വിവരങ്ങള്‍. ഒ.പി ടിക്കറ്റ് ഉൾപ്പെടെ രേഖകൾ ടോക്കണ്‍ സംവിധാനത്തിലേക്ക് മാറും. ആധാര്‍പോലെയുള്ള ഒറ്റ തിരിച്ചറിയല്‍ രേഖയുടെ സഹായം മാത്രം തേടി ചികിത്സക്ക് വിധേയരാകാം. കാത്തിരിപ്പ് സമയവും ലാഭിക്കാം.
പുതിയ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡി.എം.ഒ അഭ്യര്‍ഥിച്ചു. പുതുതായി സംവിധാനം ഏര്‍പ്പെടുത്തുന്ന 50 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി തിങ്കളാഴ്ച നിര്‍വഹിക്കും. മന്ത്രി വീണ ജോർജ് അധ്യക്ഷതവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.