ആരോഗ്യത്തോടെ നോമ്പെടുക്കാം
text_fieldsശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നോമ്പ് ഗുണം ചെയ്യും. രോഗങ്ങളിൽനിന്ന് തടയുന്ന പരിചയായും നോമ്പ് പ്രവർത്തിക്കും. നോമ്പിന്റെ യഥാർഥ ഗുണങ്ങൾ ലഭിക്കാൻ ഭക്ഷണമര്യാദകൾ പാലിക്കേണ്ടത് പ്രധാനമാണ്. മൂന്നിലൊരു ഭാഗം വെള്ളം, ഒരുഭാഗം ഭക്ഷണം, ഒരുഭാഗം ഒഴിച്ചിടുക എന്ന തത്ത്വം നോമ്പുകാലത്ത് കൂടുതൽ പ്രസക്തമാണ്.
നോമ്പിന്റെ ഗുണങ്ങൾ:
1. അമിത വണ്ണം കുറക്കുന്നു. ശരീരത്തിലെ അമിത കൊഴുപ്പ് ഉപയോഗിക്കുന്നതിലൂടെ ശരീരഭാരം കുറയാൻ സഹായിക്കുന്നു.
നോമ്പെടുക്കുന്ന ഒരു വ്യക്തിയിൽ ആദ്യത്തെ എട്ടുമണിക്കൂർ മാത്രമേ ഗ്ലൂക്കോസ് ഊർജസ്രോതസ്സായി ഉപയോഗിക്കാൻ പറ്റുകയുള്ളൂ. അതിനുശേഷം ഫാറ്റ് (കൊഴുപ്പ്) ആണ് ഊർജത്തിനുവേണ്ടി ഉപയോഗിക്കുന്നത്. അതിലൂടെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന കൊഴുപ്പിന്റെ അളവ് കുറയുകയും ശരീരഭാരം കുറയാനും സഹായിക്കുന്നു.
2. നോമ്പ് പ്രതിരോധശേഷി വർധിപ്പിക്കുകയും ലിംഫോസൈറ്റുകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു.
3. അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന വിഷാംശങ്ങളെ മുക്തമാക്കാൻ നോമ്പ് സഹായിക്കുന്നു.
4. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നിവയെ നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുന്നു.
5. ഉപാപചയ നിരക്ക് കൂട്ടാനും പ്രതിരോധ സംവിധാനം ശക്തിപ്പെടാനും സഹായിക്കുന്നു.
6. നോമ്പിലൂടെ ഏകാഗ്രത വർധിക്കുകയും തലച്ചോറിലെ കോശങ്ങളുടെ പ്രവർത്തനങ്ങൾ കൂട്ടുകയും ചെയ്യുന്നു.
ആഹാരകാര്യത്തിൽ ശ്രദ്ധിക്കാം
1. അത്താഴം നിർബന്ധമായും കഴിക്കുക. പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമാണ് നല്ലത്
2. വെള്ളം കുടിക്കുക. രണ്ടുലിറ്റർ വെള്ളമെങ്കിലും ചുരുങ്ങിയത് കുടിക്കണം. നിർജലീകരണം, മൂത്രക്കല്ല്, മൂത്രത്തിലെ അണു ബാധ, മലബന്ധം എന്നിവ തടയാനും ദഹനം എളുപ്പമാക്കാനും ഇത് സഹായിക്കും.
3. ഭക്ഷണത്തിൽ കൂടുതലായി പഴവർഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. ഇത് ദഹനത്തിന് സഹായിക്കും. മലബന്ധം ഇല്ലാതാക്കും.
4. വീട്ടിൽതന്നെ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിവതും കുറക്കുക.
5. പഴങ്ങൾ ജ്യൂസ് രൂപത്തിൽ അല്ലാതെ കഴിക്കുന്നതാണ് ഉത്തമം. ഇവയിലെ നാരുകൾ ദാഹനത്തിന് സഹായിക്കുന്നു.
6. ഭക്ഷണത്തിൽ ധാരാളം നട്സുകൾ ഉൾപ്പെടുത്തുക.
7. നാരങ്ങ വെള്ളം, മോരുവെള്ളം, നന്നാരി സർബത്ത്, തണ്ണിമത്തൻ തുടങ്ങിയവ ഉപയോഗിക്കുന്നത് നിലജലീകരണം തടയാൻ സഹായിക്കുന്നു (അസിഡിറ്റി പ്രശ്നം ഉള്ളവർ -നാരങ്ങ വെള്ളം, ഓറഞ്ച് ജൂസ് എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്).
8. വെള്ളം/ഈത്തപ്പഴം എന്നിവകൊണ്ട് നോമ്പ് തുറക്കുക. ശേഷം പഴങ്ങൾ സാലഡ് തുടങ്ങിയവ കഴിക്കാം. കുറച്ചു സമയത്തിനുശേഷം മാത്രം പ്രധാന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഇത് അസിഡിറ്റി കുറക്കാനും ദഹനം ക്രമീകരിക്കാനും സഹായിക്കും.
9. പ്രമേഹരോഗികൾ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ നോമ്പെടുക്കാനും മെഡിസിൻ കുറക്കാനും പാടുള്ളൂ. ഇത്തരക്കാർ ഷുഗർ ലെവൽ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. തലകറക്കം, ക്ഷീണം, വിയർപ്പ്, നെഞ്ചിടിപ്പ്, വിറയൽ ലക്ഷണങ്ങൾ ഉള്ളവർ ഡോക്ടറെ സമീപിക്കണം.
10. കൊളസ്ട്രോൾ, അസിഡിറ്റി, പ്രഷർ എന്നിവ ഉള്ളവർ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കണം. സോഫ്റ്റ് ഡ്രിങ്ക്സും കഴിവതും ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.