Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2023 9:33 AM GMT Updated On
date_range 24 Aug 2023 9:34 AM GMTസർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ
text_fieldsbookmark_border
ന്യൂഡൽഹി: പൊതുജന ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന എല്ലാ സർക്കാർ ആശുപത്രികളിലും ചികിത്സ സൗജന്യമാക്കാൻ മഹാരാഷ്ട്ര സർക്കാർ. മെഡിക്കൽ ടെസ്റ്റ്, ചികിത്സ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി സൗജന്യമായി നൽകും.ആഗസ്റ്റ് മൂന്നിന് തന്നെ ഇക്കാര്യത്തിൽ മന്ത്രിസഭ യോഗം തീരുമാനമെടുത്തെങ്കിലും ഔദ്യോഗികമായി ഉത്തരവ് പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്.
ആഗസ്റ്റ് 15 മുതൽ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്ത രോഗികൾക്കാണ് പുതിയ ആനുകൂല്യം ലഭിക്കുന്നത്. നിലവിൽ 2418 സർക്കാർ ആശുപത്രികളിലാണ് സൗജന്യ സേവനമുള്ളത്. രക്തം നൽകുന്നത് ഒഴികെ മറ്റു മെഡിക്കൽ പരിശോധനകളും ചികിത്സകളും സൗജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story