ലോക ഹൃദയദിനം വേറിട്ട രീതിയില്‍ ആചരിച്ച് മേയ്ത്ര ഹോസ്പിറ്റല്‍
text_fieldsകോഴിക്കോട്: ലോക ഹൃദയദിനത്തോടനുബന്ധിച്ച് വേറിട്ട പരിപാടിയുമായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍. ഹൃദ്രോഗ പ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നടന്ന കാര്‍ഡിയോളജിസ്റ്റുകളുടെ ചര്‍ച്ചക്ക് കാര്‍ഡിയോളജി വിഭാഗം ചെയര്‍ ഡോ. ഷഫീക്ക് മാട്ടുമ്മല്‍ നേതൃത്വം നൽകി. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. അനില്‍ സലീം, സീനിയര്‍ കാര്‍ഡിയോളജിസ്റ്റുകളായ ഡോ. ശ്രീതള്‍ രാജന്, ഡോ. ഷാജുദ്ദീന്‍ കായക്കല്‍, ഡോ. ജോമി വി ജോസ്, ഡോ. മുഹമ്മദ് റാഫി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇന്റര്‍വെന്‍ഷനല്‍ ഹൃദയ ചികിത്സയില്‍ വന്ന നൂതന മാറ്റങ്ങള്‍, ഹൃദ്രോഗ പ്രതിരോധം, ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ തുടങ്ങിയവയിലൂന്നിയാണ് ചര്‍ച്ച നടന്നത്. ആളുകളുടെ ജീവിതത്തെ കൂടുതല്‍ മൂല്യവത്താക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന മേയ്ത്ര ഹോസ്പിറ്റലിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഹാര്‍ട്ട് ആൻഡ് കാര്‍ഡിയോവാസ്കുലര്‍ കെയര്‍ അഭിമാനകരമായ നേട്ടങ്ങളാണ് കൈവരിക്കുന്നതെന്ന് ആശുപത്രി ചെയര്മാന് ഫൈസല്‍ കൊട്ടിക്കോളന് പറഞ്ഞു.
മേയ്ത്ര ഹോസ്പിറ്റലിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ 31കാരന് ദിഗ്വിജയ് സിംഗും ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ പ്രശസ്ത ഡോക്ടറും കാര്‍ഡിയോവാസ്കുലര്‍ സര്‍ജറി ചെയറുമായ ഡോ. മുരളി വെട്ടത്തും തമ്മില്‍ നടന്ന സംഭാഷണവും ശ്രദ്ധേയമായി. പ്രശസ്ത എഴുത്തുകാരന് ഫ്രാന്സെസ്മിറാലെസ് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.