തൃശൂർ ജില്ലയില്‍ മലേറിയയും മുണ്ടിനീരും വ്യാപിക്കുന്നു
text_fieldsതൃശൂർ: ജില്ലയില്‍ മലേറിയ, മുണ്ടിനീര്, എലിപ്പനി, ചിക്കന്‍ പോക്സ് എന്നീ പകര്‍ച്ച വ്യാധികള്‍ കൂടിവരുന്നതായി ജില്ല സര്‍വൈലൻസ് ഓഫിസര്‍ ഡോ. കെ.എന്‍. സതീശ് അറിയിച്ചു.
2024 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആറ് മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് ഈ വർഷം ഇതിനകം 13 കേസ് റിപ്പോർട്ട് ചെയ്തു. 2024ൽ ഇതേസമയം 24 എലിപ്പനിയും രണ്ട് മരണവുമാണ് ഉണ്ടായത്. 2025ൽ ഇത് 20 കേസും അഞ്ച് മരണവുമായി. 2024ൽ 545 ചിക്കന്‍ പോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷം ഈ സമയത്തിനകം 700 കേസ് റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. കഴിഞ്ഞവര്‍ഷം 1061 മുണ്ടിനീര് കേസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ ഇതിനകംതന്നെ 1308 കേസ് ആയിട്ടുണ്ട്.
ജില്ല ആസൂത്രണ സമിതി യോഗത്തില്‍ ഈ കണക്കുകൾ അവതരിപ്പിച്ചത്. ജില്ല പഞ്ചായത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. എല്ലാ ഗ്രാമപഞ്ചായത്തുകളും അടിയന്തരമായി പൊതുജനാരോഗ്യ സമിതി യോഗം ചേരണമെന്നും ബോധവത്കരണം ഊര്‍ജിതമാക്കണമെന്നും നിര്‍ദേശം ഉയര്‍ന്നു. ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായുളള റോഡ് റെസ്റ്റൊറേഷന് ഏറ്റെടുക്കാൻ താല്പര്യമുള്ള പഞ്ചായത്തുകള്‍ പട്ടിക നല്കാണമെന്നും നിര്‍ദേശിച്ചു.
യോഗത്തില്‍ 2024-‘25 വാര്‍ഷിക പദ്ധതിയിലെ വിവിധ ഭേദഗതികള്‍ക്കും ഹെല്‍ത്ത് ഗ്രാന്റ് ഭേദഗതികള്‍ക്കും അംഗീകാരം നല്കി.
ജില്ല ആസൂത്രണ ഓഫിസര്‍ ടി.ആര്. മായ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.