ടൈഗർ കൊതുക് കുത്തി: യുവാവിനു ജീവൻ തിരിച്ചുകിട്ടാൻ വേണ്ടി വന്നത് 30 ശസ്ത്രക്രിയകൾ
text_fieldsകൊതുക് കടിയെ നിസ്സാരമായി കാണേണ്ടെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുകയാണ് 27 കാരനായ യുവാവിന്റെ അനുഭവം. സെബാസ്റ്റ്യൻ റോഷകാണ് കൊതുക് കടിയേറ്റതിനെ തുടർന്ന് അപകടാവസ്ഥയിലാത്. കോമയിലായ യുവാവിനു 30 ശസ്ക്രക്രിയകൾക്കുശേഷമാണ് ജീവൻ തിരിച്ചുകിട്ടിയത്. ഏഷ്യൻ ടൈഗർ കൊതുകാണിവിടെ വില്ലനായത്. ജർമനിയിലെ റോഡർമാർക്കിലാണ് സംഭവം. കൊതുകിന്റെ കടിയേറ്റ് രക്തത്തിൽ വിഷബാധയുണ്ടായതോടെ നാലാഴ്ചയാണ് റോഷക് അബോധാവസ്ഥയിൽ കിടന്നത്. കരൾ, വൃക്ക, ശ്വാസകോശം എന്നിവയെ വിഷാംശം ബാധിച്ചു. കൊതുകിന്റെ കടിയേറ്റ ശേഷം പനി ശക്തമായി. ഭക്ഷണം കഴിക്കാൻ പറ്റാതായി. കാലിന്റെ നിറം മാറി. കരിഞ്ഞതുപോലെയായി. ശസ്ത്രക്രിയകൾക്ക് ശേഷമാണ് പൂർവസ്ഥിതിയിലേക്ക് മാറിയത്. നിലവിൽ വിശ്രമിക്കുന്ന റോഷക് ഒന്നേ പറയാനുള്ളൂ കൊതുക് കടിയിലേൽക്കാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണം.
എന്താണ് ടൈഗർ കൊതുക്?
ഈഡിസ് ആൽബോപിക്സ് എന്നറിയപ്പെടുന്ന കൊതുകുകളെയാണ് ടൈഗർ കൊതുക്, കാട്ടു കൊതുക് എന്ന് വിളിക്കുന്നത്. ദക്ഷിണേഷ്യയിലെ ഭൂമധ്യരേഖയോടടുത്തുള്ള മേഖലകളിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. കാലുകളിൽ കറുപ്പും വെളുപ്പും വരകളുള്ളതിനാലാണ് ഇവയ്ക്ക് ടൈഗർ കൊതുക് എന്നുപേരുവന്നിട്ടുള്ളത്. ചിക്കുൻ ഗുനിയ, മഞ്ഞപ്പനി, വെസ്റ്റ്‌നൈൽ വൈറസ്, ഡങ്കിപ്പനി തുടങ്ങിയ രോഗങ്ങൾക്ക് കാരണമായ വൈറസുകൾ ഇവയിലൂടെ പകരുന്നു. തെക്കുകിഴക്കൻ ഏഷ്യൻ സ്വദേശിയാണ് ടൈഗർ കൊതുക്. 1967-ലാണ് ഈ കൊതുകുകൾ ഏഷ്യയിൽ തന്നെ ഇതരഭാഗങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങിയത്. ആഗോളതാപനത്താൽ നിരവധി രാജ്യങ്ങളിൽ ടൈഗർ കൊതുകുകൾ പെരുകാൻ അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.