വീണ്ടും കോവിഡ് രോഗികൾ കൂടുന്നു; മാസ്ക് നിർബന്ധമാക്കി ഡൽഹി
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാന നഗരിയിൽ വീണ്ടും കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നു. രോഗ സ്ഥിരീകരണ നിരക്ക് 18 ശതമാനത്തിലെത്തി. 2,146 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത പ്രതിദിന കേസുകളിൽ ഏറ്റവും ഉയർന്നതാണിത്. രണ്ടാമതുള്ള മഹാരാഷ്ട്രയിൽ 1,847 കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 10 ദിവസത്തിനിടെ 32 പേരാണ് മരിച്ചത്. ജൂലൈ അവസാനത്തിൽ റിപ്പോർട്ട് ചെയ്ത മരണ നിരക്കിനെക്കാൾ ഇരട്ടിയാണിത്.
കോവിഡ് കേസുകൾ വീണ്ടും ഉയർന്നതോടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി. മാസ്ക് ധരിക്കാത്തവർക്ക് പിഴ പുനഃസ്ഥാപിച്ചു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ഡൽഹിയിൽ വർധനവ് ഉണ്ടായിട്ടുണ്ട്. അസുഖം ബാധിക്കുന്നവരിൽ ഗുരുതരമായ പ്രശ്നങ്ങൾ ബാധിക്കുന്നവരുടെ എണ്ണം കുറവാണ്. എങ്കിലും, പ്രായമായവരും മറ്റ് അസുഖമുള്ളവരും മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യവൃത്തങ്ങൾ വ്യക്തമാക്കി.
വ്യാഴാഴ്ച സുപ്രീംകോടതിയിൽ വാദം കേൾക്കുന്നതിനിടെ അഭിഭാഷകരോടും ജീവനക്കാരോടും മാസ്ക് ധരിക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ ആവശ്യപ്പെട്ടു. മിക്ക ജഡ്ജിമാർക്കും ജീവനക്കാർക്കും കോവിഡ് ബാധിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.