ഡോ. സലിം യൂസുഫിന് മക്ലോഗ്ലിൻ മെഡൽ
text_fieldsകൊല്ലം: വൈദ്യശാസ്ത്ര ഗവേഷണങ്ങൾക്കുള്ള 2020ലെ മക്ലോഗ്ലിൻ മെഡലിന് മലയാളിയായ ഹൃദ്രോഗ ചികിത്സാ വിദഗ്ധൻ ഡോ. സലിം യൂസുഫ് അർഹനായി. റോയൽ സൊസൈറ്റി ഒാഫ് കാനഡയാണ് ഇൗ ബഹുമതി നൽകുന്നത്. വേൾഡ് ഹാർട്ട് ഫെഡറേഷൻ മുൻ പ്രസിഡൻറായ ഡോ. സലിം, കാനഡയിലെ മക്മാസ്റ്റർ യൂനിവേഴ്സിറ്റി പ്രഫസറും ഗവേഷകനുമാണ്.
ഒാർഡർ ഒാഫ് കാനഡ ബഹുമതിക്കും അർഹനായിട്ടുണ്ട്. 2005ൽ റോയൽ സൊസൈറ്റി ഒാഫ് കാനഡ ഫെലോയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തിയാർജിച്ച ഹൃദ്രോഗ ചികിത്സാ വിദഗ്ധനായ ഇദ്ദേഹം 40 വർഷമായി ഇൗ മേഖലയിലെ ഗവേഷണ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്.
വിവിധ ജേണലുകളിലായി 1200 ഒാളം പ്രബന്ധങ്ങളും പുറമേ,പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് ചാമവിളയിൽ പരേതനായ ഒ.എസ്. യൂസഫിെൻറയും ജമീലാ യൂസഫിെൻറയും മകനാണ്. കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റലിലെ കാർഡിയോ തൊറാസിക് സർജൻ ഡോ. നാസർ യൂസഫ് സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.