Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഔഷധ ഗുണമുള്ള ബ്രഹ്മി

ഔഷധ ഗുണമുള്ള ബ്രഹ്മി

text_fields
bookmark_border
Brahma
cancel

മനോഹരമായ ഔഷധ സസ്യമാണ്​ ബ്രഹ്മി. Bacopa Monnieri എന്നാണ്​ ശാസ്​​ത്രീയ നാമം. ഹാങ്ങിങ് പ്ലാൻറ് ആയി ഉപയോഗിക്കാം. ഒരുപാട് ഔഷധ ഗുണങ്ങളുണ്ട് ഈ സസ്യത്തിന്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാം. ചെടിച്ചട്ടിയിൽ നല്ല രീതിയിൽ വളരും ഈ ചെടി. ഈർപ്പം ഇഷ്ടപെടുന്ന സസ്യമാണിത്​. ഒരുപാട് സൂര്യപ്രകാശം അടിക്കുന്നിടത്തു വേണം വളർത്താൻ.

നല്ല ക്രീപ്പിങ്​ പ്ലാന്‍റാണിത്​

ബ്രഹ്മിയുടെ തണ്ട് വെച്ചാണ് കിളിപ്പിക്കുന്നത്. ഒരുപാട് കെയറിങ്​ ആവശ്യമില്ലാത്ത ചെടിയാണ്. എപ്പോഴും ഹങ്കിങ് പ്ലാന്‍റ്​സ്​ നടുമ്പോൾ ചകിരിച്ചോറ്​ കൂടുതൽ ഉപയോഗിക്കം. ഭാരം കുറഞ്ഞിരിക്കുകയും ഈർപ്പം നിലനിൽക്കുകയും ചെയ്യും. ചാണകപ്പൊടി, ഗാർഡൻ സോയിൽ, ചകിരിച്ചോറ്​ എന്നിവ മിക്സ്​ ചെയ്ത മണ്ണിൽ നടുക. ഇതിന്‍റെ പൂവുകൾക്ക് വെള്ള നിറമാണ്. ഇല ഉണക്കി പൊടിച്ചു പാലിൽ ചേർത്തു കുട്ടികൾക്കു കൊടുക്കാം.

ഇതിന്‍റെ തണ്ടോട് കൂടിയ ഭാഗം ചതച്ചു പിഴിഞ്ഞ് നീര്​ തേനുമായി കൂടെ കഴിക്കാം. പച്ച ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാം. ചട്ടിയിൽ വെക്കുന്നതാണ്​ നല്ലത്. അങ്ങനെ വെക്കുമ്പോൾ മണ്ണ്പറ്റാതെ വളർത്തിയെടുക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Emarat beats
News Summary - Medicinal Brahmi
Next Story