ബഹ്റൈൻ: സ്വാഭാവിക മുലയൂട്ടലിന് പിന്തുണയുമായി ആരോഗ്യ മന്ത്രാലയം
text_fieldsമനാമ: സ്വാഭാവിക മുലയൂട്ടലിന് പിന്തുണയുമായി ആരോഗ്യ മന്ത്രാലയം. സ്വാഭാവിക മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജനറൽ ഹെൽത്ത് ഡിപ്പാർട്മെന്റ് ശിൽപശാല സംഘടിപ്പിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന ശിൽപശാലയിൽ സ്വാഭാവിക മുലയൂട്ടൽകൊണ്ടുണ്ടാകുന്ന സദ്ഫലങ്ങളും അതിന്റെ ആരോഗ്യനേട്ടങ്ങളും വിശദീകരിക്കപ്പെട്ടു.
അൽ സലാം സ്പെഷലിസ്റ്റ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ ശിൽപശാലയിൽ വിവിധ സർക്കാർ ആശുപത്രികളിൽനിന്നും സ്വകാര്യ ആശുപത്രികളിൽനിന്നും ക്ലിനിക്കുകളിൽനിന്നുമുള്ള ആരോഗ്യപ്രവർത്തകർ പങ്കെടുത്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സ്വാഭാവിക മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള ശിൽപശാലകൾക്ക് ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസന്റെ രക്ഷാധികാരത്തിൽ തുടക്കമായത്. മാതാക്കൾക്കും കുട്ടികൾക്കും ആരോഗ്യകരമായ ജീവിതമാണ് സ്വാഭാവിക മുലയൂട്ടൽ ഉറപ്പുവരുത്തുന്നതെന്ന സന്ദേശമാണ് ശിൽപശാല പകർന്നുനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.