മിഷന് ഇന്ദ്രധനുഷ് തീവ്രയജ്ഞം രണ്ടാംഘട്ടം വിജയം
text_fieldsതിരുവനന്തപുരം: മിഷന് ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടത്തില്‍ 91 ശതമാനം കുട്ടികള്‍ക്കും 100 ശതമാനം ഗര്‍ഭിണികള്‍ക്കും വാക്സിന് നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 12,486 ഗര്‍ഭിണികള്‍ക്കും 85,480 അഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്കുമാണ് വാക്സിന് നല്‍കിയത്. കൂടാതെ, ഇതുവരെ വാക്സിന് സ്വീകരിക്കാത്ത 1654 കുട്ടികള്‍ക്ക് കൂടി വാക്സിന് നല്‍കാനായി. 10,748 സെഷനുകളായാണ് വാക്സിനേഷന് നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം 9844, കൊല്ലം 2997, ആലപ്പുഴ 3392, പത്തനംതിട്ട 2059, കോട്ടയം 3503, ഇടുക്കി 2160, എറണാകുളം 4291, തൃശൂര്‍ 5847, പാലക്കാട് 9795, മലപ്പുറം 21,582, കോഴിക്കോട് 7580, വയനാട് 1996, കണ്ണൂര്‍ 5868, കാസർകോട് 4566 എന്നിങ്ങനെയാണ് രണ്ടാം ഘട്ടത്തില്‍ അഞ്ചു വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ വാക്സിന് സ്വീകരിച്ചത്. തിരുവനന്തപുരം 1961, കൊല്ലം 252, ആലപ്പുഴ 502, പത്തനംതിട്ട 285, കോട്ടയം 773, ഇടുക്കി 215, എറണാകുളം 724, തൃശൂര്‍ 963, പാലക്കാട് 1646, മലപ്പുറം 1397, കോഴിക്കോട് 1698, വയനാട് 555, കണ്ണൂര്‍ 687, കാസർകോട് 628 എന്നിങ്ങനെയാണ് ഗര്‍ഭിണികള്‍ വാക്സിന് സ്വീകരിച്ചത്.
ഒക്ടോബര്‍ ഒമ്പതു മുതല്‍ 14 വരെയാണ് മൂന്നാം ഘട്ടം. സാധാരണ വാക്സിനേഷന് നല്കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറു ദിവസങ്ങളിലാണ് വാക്സിനേഷന് പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതുഅവധി ദിവസങ്ങളും ഒഴിവാക്കി. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലുവരെയാണ് സമയക്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.