വാനര വസൂരി: രോഗി യാത്ര ചെയ്ത ടാക്സി കാറും തിരിച്ചറിഞ്ഞു
text_fieldsകൊല്ലം: വാനര വസൂരി ബാധിച്ചയാൾ യാത്ര ചെയ്ത വാഹനങ്ങളിൽ ടാക്സി കാറും തിരിച്ചറിഞ്ഞു. നേരത്തെ രണ്ട് ഓട്ടോറിക്ഷകളെ പൊലീസ് കണ്ടെത്തിയിരുന്നു. വാഹനങ്ങളിലെ ഡ്രൈവർമാരെ നിരീക്ഷണത്തിലാക്കി. സി.സി.ടി.വി നിരീക്ഷണത്തിലൂടെയാണ് വാഹനങ്ങൾ തിരിച്ചറിഞ്ഞത്. വിദേശത്തുനിന്നെത്തിയ ജോനകപ്പുറം സ്വദേശിക്കാണ് വാനര വസൂരി സ്ഥിരീകരിച്ചത്. വീട്ടിലെത്തിയശേഷം ഓട്ടോറിക്ഷയിലാണ് ബന്ധുക്കളോടൊപ്പം പാലത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ഇവിടെനിന്ന് ഓട്ടോറിക്ഷയിലാണ് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം എത്തിയതെന്ന് സി.സി ടി.വി നിരീക്ഷിച്ച് പൊലീസ് കണ്ടെത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധു ഫോൺ ചെയ്ത് ടാക്സി വരുത്തിയാണ് തിരുവനന്തപുരത്തേക്ക് പോയത്.
രോഗിയുടെ മാതാപിതാക്കളും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമടക്കം 35 പേരാണ് സമ്പർക്കപട്ടികയിലുള്ളതെന്നാണ് ജില്ല ആരോഗ്യവകുപ്പ് അറിയിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയെ ടാക്സി കാറിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിട്ടതും രോഗിയുടെ റൂട്ട് മാപ്പിലുണ്ടായ പിശകും ജില്ല ആരോഗ്യവകുപ്പിനുണ്ടായ ഗുരുതര വീഴ്ചയാണ്. ഇതിനെതിരെ വിമർശനമുയർന്നിരുന്നു. ജില്ല ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.