കുരങ്ങുപനി പടരുമോ?, 11 രാജ്യങ്ങളിലായി 80 പേർക്ക് പനി സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന
text_fieldsബ്രസൽസ്: 11 രാജ്യങ്ങളിലായി 80 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ). കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. നിലവിൽ സംശയാസ്പദമായ 50 കേസുകൾ കൂടിയുണ്ടെന്നും ഡബ്ലു.എച്ച്.ഒ അറിയിച്ചു.
യൂറോപ്പിലും വടക്കൻ അമേരിക്കയിലും ആശങ്ക പടർത്തി കുരങ്ങുപനി വ്യാപിക്കുന്നത്. നേരത്തെ ഇറ്റലി, സ്വീഡൻ, സ്പെയിൻ, പോർച്ചുഗൽ, യു.എസ്, കാനഡ, യു.കെ എന്നിവിടങ്ങളിൽ അണുബാധ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ജർമനിയിലും ഫ്രാൻസിലും കുരങ്ങുപനി രോഗം കണ്ടെത്തി. മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയുടെ വിദൂര ഭാഗങ്ങളിൽ കുരങ്ങുപനി സാധാരണമാണ്.
തലസ്ഥാനമായ പാരീസ് ഉൾപ്പെടുന്ന ഇൽദെ ഫ്രാൻസ് മേഖലയിൽ 29 കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. കുരങ്ങുപനിയുടെ ലക്ഷണങ്ങളോടെ എത്തിയ ഒരാളിൽ രോഗം സ്ഥിരീകരിച്ചതായി ജർമ്മൻ സേനയുടെ മൈക്രോബയോളജി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. സ്‍പെയിനിലും പോർച്ചുഗലിലും നാൽപതിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അണ്ണാൾ ഉൾപ്പെടെയുള്ള മൃഗങ്ങളിൽ നിന്നും പടരുന്ന വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ആരോഗ്യപ്രവർത്തകർക്കു ലോകാരോഗ്യസംഘടന ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.