കുരങ്ങ് വസൂരിയെ ഭയക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ
text_fieldsകുരങ്ങ് വസൂരി മാരകമായ അസുഖമല്ലെന്നും കോവിഡ് പോലെ വ്യാപകമായി പടരില്ലെന്നും ആരോഗ്യ വിദഗ്ധർ. ലോകാരോഗ്യ സംഘടന കുരങ്ങ് വസൂരിയെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് രോഗത്തെ കുറിച്ച് വിവരങ്ങൾ പങ്കുവെക്കുന്നത്.
സെന്‍ട്രൽ ആഫ്രിക്കൻ ക്ലേഡ്, വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് എന്നിങ്ങനെ രണ്ട് ജനിതക പരമ്പരയിലുള്ള വൈറസുകൾ രോഗം പടർത്തുന്നതിലുണ്ട്. ഇതിൽ വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് ആണ് ഇപ്പോൾ എല്ലായിടത്തും പടരുന്നത്. ഇവ സെന്‍ട്രൽ ആഫ്രിക്കൻ ക്ലേഡിന്‍റെ അത്രയും അപകടകാരിയല്ലെന്ന് പൂനെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞനായ പ്രാഗ്യ യാദവ് പറഞ്ഞു.
കുരങ്ങ് വസൂരി ലോകത്ത് ആദ്യമായി സ്ഥിരീകരിച്ചത് 50 വർഷം മുമ്പാണ്. രോഗം ആരോഗ്യ രംഗത്തിന് പുതിയതല്ലാത്തത് കൊണ്ട് തന്നെ ചെറുത്തുനിൽപിന് വേണ്ട തയ്യാറെടുപ്പുകൾ എടുക്കാൻ സാധിക്കുമെന്ന് എപ്പിഡമിയോളജിസ്റ്റായ ചന്ദ്രകാന്ദ് ലാഹിരിയ പറയുന്നു.
കുരങ്ങ് വസൂരി ഉണ്ടാക്കുന്ന ശാരീരിക അസ്വാസ്ഥ്യം കോവിഡിനെ അപേക്ഷിച്ച് കുറവാണ്. ചെറിയ പനി മാത്രമാണ് ഉണ്ടാവുക. രോഗിയുമായി വളരെ അടുത്ത് ഇടപഴകിയാൽ മാത്രമേ രോഗം വരൂ എന്നതിനാൽ വ്യാപകമായ പടർച്ചയെയും ഭയപ്പെടേണ്ട. കൃത്യമായി ജാഗ്രത പുലർത്തിയാൽ രോഗത്തെ ചെറുക്കാൻ കഴിയും. രോഗബാധ സ്ഥിരീകരിച്ചവരെ ഒറ്റയ്ക്ക് മാറ്റി പാർപ്പിക്കുകയും അവരിൽ നിന്ന് അകലം പാലിക്കുകയും ചെയ്യേണ്ടതാണ്. എന്നാൽ രോഗപ്രതിരോധ ശേഷി കുറഞ്ഞവർ പ്രത്യേക കരുതൽ സ്വീകരിക്കണം.
വൈറസ് പടരുന്നത് ചെറുക്കേണ്ടത് അനിവാര്യമാണെങ്കിലും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ഇന്ത്യയുടെ ദേശീയ സാങ്കേതിക ഉപദേശക സംഘം(എൻ.ടി.എ.ജി.ഐ) മേധാവി ഡോ. എൻ.കെ അറോറ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.