മങ്കിപോക്സ്: പുരുഷൻമാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറക്കണമെന്ന് ലോകാരോഗ്യസംഘടന
text_fieldsവാഷിങ്ടൺ: മങ്കിപോക്സിന്റെ പശ്ചാത്തലത്തിൽ പുരുഷൻമാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറക്കണമെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന. രോഗബാധയെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം.
രോഗബാധക്ക് ശേഷം റിപ്പോർട്ട് ചെയ്ത് 98 ശതമാനം കേസുകളും ഗേ, ബൈസെക്ഷ്വൽ, പുരുഷൻമാരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന പുരുഷൻമാർ എന്നിവരിലാണ് കണ്ടെത്തിയതെന്ന് ഡബ്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗീബർസിയുസ് പറഞ്ഞു. ഇത്തരക്കാർ സ്വയം സംരക്ഷിക്കാൻ തയാറാകണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടു.
പുരുഷൻമാരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന പുരുഷൻമാർ സുരക്ഷിതമായ തെരഞ്ഞെടുക്കലുകൾ നടത്തണം. ഇക്കാലത്ത് ലൈംഗിക പങ്കാളികളുടെ എണ്ണം കുറക്കുകയാണ് ഉചിതം.രോഗം ബാധിച്ചവർ ഐസോലേഷനിൽ കഴിയണം. മറ്റുള്ളവരുമായി ബന്ധപ്പെടാതിരിക്കുകയും പുതിയ ലൈംഗിക പങ്കാളികളെ ഉണ്ടാക്കുകയും ചെയ്യരുതെന്ന് ലോകാരോഗ്യസംഘടന മേധാവി നിർദേശിച്ചു.
അതേസമയം, യു.എസ് സെന്റർ ഫോർ ഡീസിസ് കൺട്രോൾ ആൻഡ് പ്രിവന്റേഷൻ പുരുഷൻമാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറക്കണമെന്ന് നിർദേശിക്കുന്നില്ല. എന്നാൽ, ശാരീരികമായി ബന്ധപ്പെടുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് അവരുടെ നിർദേശം.
രോഗയുമായോ അവർ ഉപയോഗിച്ച വസ്ത്രങ്ങൾ, ബെഡ്ഷീറ്റ് എന്നിവയുമായോ ബന്ധപ്പെടുന്നവർക്ക് മങ്കിപോക്സ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. കുട്ടികളിലും ഗർഭിണിയായ സ്ത്രീകളിൽ മങ്കിപോക്സ് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.