മൂക്കിലൂടെ വാക്സിൻ: ബൂസ്റ്റർ ഡോസ് പരീക്ഷണത്തിന് ഭാരത് ബയോടെക്കിന് അനുമതി
text_fieldsന്യൂഡൽഹി: മൂക്കിലൂടെ നൽകാവുന്ന കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസായി നൽകുന്നതിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ( ഡി.സി.ജി.ഐ) ഭാരത് ബയോടെക്കിന് പരീക്ഷണാനുമതി നൽകി. രണ്ട് ഡോസ് വാക്സിൻ പൂർത്തീകരിച്ചവർക്ക് ബൂസ്റ്റർ ഡോസായി നൽകാനുള്ള മൂന്നാം ഘട്ട പരീക്ഷണാനുമതിയാണ് ഡി.സി.ജി.ഐ നൽകിയത്. രാജ്യത്ത് ഒമ്പത് കേന്ദ്രങ്ങളിലായാണ് പരീക്ഷണം നടക്കുക.
മൂക്കിലൂടെ നൽകാൻ കഴിയുന്ന ഇൻട്രാനാസൽ വാക്സിൻ നൽകുന്നത് എളുപ്പമായതിനാൽ വാക്സിനേഷൻ വേഗം വർധിപ്പിക്കുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. ഡിസംബറിലാണ് ഭാരത് ബയോടെക് പരീക്ഷണത്തിന് ഡി.സി.ജി.ഐക്ക് അപേക്ഷ നൽകിയത്.
പരീക്ഷണം പൂര്‍ത്തിയാകുന്ന മുറക്ക് മാര്‍ച്ചോടെ മൂക്കിലൂടെ നല്കാവുന്ന ബൂസ്റ്റര്‍ വാക്സിന് നൽകിത്തുടങ്ങിയേക്കും. രാജ്യത്ത് ജനുവരി 10 മുതലാണ് രണ്ട് ഡോസ് സീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകി തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.