എട്ടു മിനിറ്റില്‍ ഒരു സ്ത്രീ ഗര്‍ഭാശയ കാന്‍സര്‍ മൂലം മരിക്കുന്നു!; ഇന്ന് കാന്‍സര്‍ ബോധവല്‍ക്കരണ ദിനം
text_fieldsന്യൂഡല്‍ഹി: നവംബര്‍ ഏഴ്, ദേശീയ കാന്‍സര്‍ ബോധവല്‍ക്കരണ ദിനം. കാന്‍സര്‍ പ്രതിരോധത്തെക്കുറിച്ചും രോഗം നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് മരണത്തിന് കാരണമാകുന്ന രണ്ടാമത്തെ മാരക രോഗമാണ് കാന്‍സര്‍.
ഇന്ത്യയിലാകട്ടെ, കാന്‍സര്‍ മരണ നിരക്ക് ഭീതിതമായ നിലയിലാണ്. ഓരോ എട്ടു മിനിറ്റിലും ഒരു സ്ത്രീ രാജ്യത്ത് ഗര്‍ഭാശയ കാന്‍സര്‍ മൂലം മരിക്കുന്നുവെന്നാണ് കണക്ക്. 2018ല്‍ മാത്രം ഇന്ത്യയില്‍ 15 ദശലക്ഷം ആളുകള്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു.
1975 ല്‍ രാജ്യത്ത് കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ദേശീയ കാന്‍സര്‍ നിയന്ത്രണ പരിപാടി ആരംഭിച്ചിരുന്നു. പിന്നീട് 1984-85ല്‍ കാന്‍സര്‍ പ്രതിരോധത്തിനും നേരത്തെയുള്ള കണ്ടെത്തലിനും പ്രാധാന്യം നല്‍കുന്നതിനായി ഈ പദ്ധതി പരിഷ്‌കരിച്ചു. 2014 സെപ്റ്റംബറില്‍ കന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ദേശീയ കാന്‍സര്‍ ബോധവല്‍ക്കരണ ദിനം പ്രഖ്യാപിച്ചു. സൗജന്യ പരിശോധനക്കായി മുനിസിപ്പല്‍ ക്ലിനിക്കുകള്‍ ഇതിന്റെ ഭാഗമായി സജ്ജമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.