Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഇന്ന് ദേശീയ...

ഇന്ന് ദേശീയ വിരവിമുക്തദിനം; കുട്ടികളെ മിടുക്കരാക്കാൻ ആരോഗ്യ വകുപ്പ്

text_fields
bookmark_border
ഇന്ന് ദേശീയ വിരവിമുക്തദിനം; കുട്ടികളെ മിടുക്കരാക്കാൻ ആരോഗ്യ വകുപ്പ്
cancel

കാ​സ​ർ​കോ​ട്: കു​ട്ടി​ക​ളി​ലെ വി​ര​ശ​ല്യം ഒ​ഴി​വാ​ക്കി അ​വ​രു​ടെ ആ​രോ​ഗ്യ​വും ഉ​ന്മേ​ഷ​വും ഏ​കാ​ഗ്ര​ത​യും വീ​ണ്ടെ​ടു​ക്കാ​ന്‍ ദേ​ശീ​യ വി​ര​വി​മു​ക്ത ദി​ന​മാ​യ ചൊ​വ്വാ​ഴ്ച ജി​ല്ല​യി​ല്‍ വി​ര​ഗു​ളി​ക (ആ​ല്‍ബ​ന്‍ഡ​സോ​ള്‍) വി​ത​ര​ണം ചെ​യ്യും. ഒ​ന്നു മു​ത​ല്‍ 19 വ​യ​സ്സു​വ​രെ​യു​ള്ള 3,87,185 കു​ട്ടി​ക​ള്‍ക്കാ​ണ് ഗു​ളി​ക ന​ല്‍കു​ക.

ചൊ​വ്വാ​ഴ്ച വി​ര ഗു​ളി​ക ക​ഴി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍ക്ക് 24ന് ​ഗു​ളി​ക​ക​ള്‍ ന​ല്‍കും. വി​ര​ശ​ല്യം കു​ട്ടി​ക​ളി​ല്‍ വി​ള​ര്‍ച്ച, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്, ക്ഷീ​ണം എ​ന്നി​വ​ക്ക് കാ​ര​ണ​മാ​കും. മാ​ത്ര​മ​ല്ല അ​വ​രു​ടെ ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും പ​ഠ​ന​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നു​ള്ള ക​ഴി​വ് കു​റ​ക്കു​ക​യും പ്ര​വ​ര്‍ത്ത​ന മി​ക​വി​നെ ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ല്‍ എ​ല്ലാ കു​ട്ടി​ക​ള്‍ക്കും വി​ര​ന​ശീ​ക​ര​ണ​ത്തി​നു​ള്ള ആ​ല്‍ബ​ന്‍ഡ​സോ​ള്‍ ഗു​ളി​ക​ക​ള്‍ ന​ൽ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു

സ്‌​കൂ​ളു​ക​ള്‍, അം​ഗ​ൻ​വാ​ടി​ക​ള്‍, ഡേ ​കെ​യ​ര്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് സൗ​ജ​ന്യ​മാ​യാ​ണ് ഗു​ളി​ക​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഡോ​ക്ട​ര്‍മാ​ര്‍, ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ അ​ധ്യാ​പ​ക​ര്‍, അം​ഗ​ൻ​വാ​ടി വ​ര്‍ക്ക​ര്‍മാ​ര്‍ എ​ന്നി​വ​രാ​ണ് ഗു​ളി​ക ന​ല്‍കു​ക. അ​ഞ്ച് വ​യ​സ്സുമു​ത​ലു​ള്ള കു​ട്ടി​ക​ള്‍ക്ക് സ്‌​കൂ​ളി​ലും ഒ​ന്നു​മു​ത​ല്‍ അ​ഞ്ചു​വ​യ​സ്സു വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ക്ക് അം​ഗ​ൻ​വാ​ടി​ക​ളി​ൽ നി​ന്നു​മാ​ണ് ഗു​ളി​ക ന​ല്‍കു​ക. സ്‌​കൂ​ളു​ക​ള്‍, അം​ഗ​ൻ​വാ​ടി​ക​ള്‍ എ​ന്നി​വ​യി​ലൊ​ന്നും ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത കു​ട്ടി​ക​ളെ ആ​ശ പ്ര​വ​ര്‍ത്ത​ക​ര്‍ ഗൃ​ഹ​സ​ന്ദ​ര്‍ശ​ന​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി ഗു​ളി​ക ന​ല്‍കും. ജി​ല്ല ഭ​ര​ണ​കൂ​ടം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ, വി​ദ്യാ​ഭ്യാ​സ, വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പു​ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രു​മാ​യി സം​യോ​ജി​ച്ചാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Deworming Day
News Summary - National Deworming Day; Department of Health to make children smart
Next Story