ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം; മാരകമായി രോഗവ്യാപനത്തിന് കാരണമാകുമെന്ന്
text_fieldsജൊഹാനസ്ബർഗ്: നിരവധി തവണ പരിവർത്തനം സംഭവിക്കാൻ സാധ്യതയുള്ള കോവിഡിെൻറ പുതിയ വകഭേദം കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ.
മാരകമായ രീതിയിൽ രോഗവ്യാപനത്തിന് കാരണമാകുന്ന വകഭേദമാണിതെന്ന് വൈറോളജിസ്റ്റ് ടുലിയോ ഡി ഒലീവിറ പറഞ്ഞു. ബി.1.1.529 എന്നാണ് പുതിയ വകഭേദത്തിെൻറ ശാസ്ത്രീയ നാമം. പുതിയ വകഭേദം 22 പേരിലാണ് സ്ഥിരീകരിച്ചത്.
ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ബോട്സ്വാന, ഹോങ്കോങ് യാത്രക്കാരിലും ഈ വകഭേദം സ്ഥിരീകരിച്ചു. ആശങ്ക സൃഷ്ടിക്കുന്ന വാർത്തയാണിതെന്ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യമന്ത്രി ജോ ഫാഹ്ല പ്രതികരിച്ചു.
ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞവർഷം ബീറ്റ വകഭേദവും കണ്ടെത്തിയിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് ദക്ഷിണാഫ്രിക്കയിലാണ്. 29.5 ലക്ഷം പേരാണ് ആകെ കോവിഡ് ബാധിതർ. 89,657 ആളുകൾ മരിക്കുകയും ചെയ്തു.
പുതിയ വകഭേദത്തെ കുറിച്ച് ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടന യോഗം ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.