അതിതീവ്ര വ്യാപനശേഷിയുള്ള കോവിഡിന്റെ പുതിയ വകഭേദം ചൈനയിൽ കണ്ടെത്തി
text_fieldsബീജിങ്: ഒമിക്രോണിന്റെ രണ്ട് ഉപ വകഭേദങ്ങൾ കൂടി ചൈനയിൽ കണ്ടെത്തി. BF.7, BA.5.1.7 എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. ഉയർന്ന വ്യാപനശേഷിയുള്ളതാണ് പുതിയ വകഭേദങ്ങളെന്നാണ് റിപ്പോർട്ട്. ചൈനയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തുന്നതിനിടെയാണ് പുതിയ വകഭേദങ്ങളുടെ കണ്ടെത്തൽ. ഒമിക്രോണിന്റെ BA.5.2.1ന്റെ ഉപവകഭേദമാണ് BF.7.
ഒക്ടോബർ നാലിന് യാന്റായ് ഷാഗോൺ നഗരങ്ങളിലാണ് BF.7 ആദ്യമായി റിപ്പോർട്ട് ചെയ്തത്. BA.5.1.7 ചൈനയുടെ മെയിൻ ലാൻഡിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ ഒമ്പതിലെ കണക്കു പ്രകാരം 1939 പേർക്കാണ് ചൈനയിൽ പ്രാദേശികമായ പകർച്ചയിലൂടെ കോവിഡ് ബാധിച്ചത്.
ആഗസ്റ്റ് 20ന് ശേഷമുള്ള ഏറ്റവും ഉയർന്ന രോഗബാധയാണിത്. കോവിഡിനെ തുരത്താൻ കൂട്ടപരിശോധന, അതിർത്തിയിലെ നിയന്ത്രണങ്ങൾ, ക്വാറന്റീൻ, ലോക്ഡൗൺ എന്നിവ ചൈന ഇപ്പോഴും തുടരുന്നുണ്ട്. നേരത്തെ ലോകാരോഗ്യ സംഘടനയും BF.7 കോവിഡ് വകഭേദത്തിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.