വിദർഭയിൽ പുതിയ ഇനം വൈറസ്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ വിദർഭയിൽ രണ്ടാം വ്യാപനത്തിന് കാരണമായത് പുതിയ ഇനം (ബി.1.617) കോവിഡ് വൈറസെന്ന് അന്താരാഷ്ട്ര വിദഗ്ധർ. ബ്രിട്ടൺ, ആഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ കണ്ടെത്തിയ വകഭേദം സംഭവിച്ച വൈറസല്ല വിദർഭയിൽ രണ്ടാം വ്യാപനത്തിന് കാരണമായതെന്ന് പകർച്ചവ്യാധി രോഗവിദഗ്ധൻ ഡോ. നിതിൻ ഷിണ്ഡെയും പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ മേഖലയിലെ അമരാവതിയിലാണ് ബി.1.617 വൈറസ് കണ്ടെത്തിയത്. ഇത് എത്രമാത്രം അപകടകരമാണെന്നോ നിലവിലെ പ്രതിരോധ മരുന്നുകൾ ഫലപ്രദമാകുമെന്നോ വ്യക്തതയില്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ കോവിഡ് ഉപദേശക സമിതി അംഗമായ ഡോ. അതുൽ ഗാവണ്ഡെ പറഞ്ഞു.
വിദർഭയിലെ ഉമർഖേഡുകാരനാണ് ഇദ്ദേഹം. പുതിയ ഇനം വൈറസ് കുടുംബത്തിലെ മുഴുവൻ പേരിലും പടർന്നു പിടിക്കുന്നതായി ഗാവണ്ഡെ ചൂണ്ടിക്കാട്ടി. ശക്തമായ രണ്ടാം വ്യാപനത്തിന് ബി.1.617 യുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.