കോവിഡനന്തര വൈറല്‍ മയോകാര്‍ഡൈറ്റിസ് ബാധിച്ച യുവാവിന് പുതുജന്മം
text_fieldsകൊച്ചി: ഗുരുതര ഹൃദയാഘാതം സംഭവിച്ച യുവാവിെൻറ ജീവന്‍ വിഎ എക്‌മോ എന്ന ആധുനിക മെക്കാനിക്കല്‍ സര്‍ക്കുലേറ്ററി സപ്പോര്‍ട്ട് സിസ്റ്റത്തിെൻറ (എം.സി.എസ്) സഹായത്തോടെ രക്ഷിച്ചു. കോവിഡനന്തര വൈറല്‍ മയോകാര്‍ഡൈറ്റിസിനെത്തുടർന്ന് ഹൃദയാഘാതം സംഭവിച്ച ആലുവ പാറപ്പുറം സ്വദേശി കെ.എം. മനോജിനാണ് (30) വി.പി.എസ് ലേക്ഷോര് ഹോസ്പിറ്റലില്‍ പുതുജീവന്‍ ലഭിച്ചത്.
കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മനോജിനെ കടുത്ത പനിയും ഉയര്‍ന്ന ഹൃദയമിടിപ്പുമായാണ് മേയ് 20ന് ലേക്ഷോറില്‍ പ്രവേശിപ്പിച്ചത്. പ്രവേശിപ്പിച്ച സമയത്തുതന്നെ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളും കണ്ടെത്തിയതിനാല്‍ കോവിഡനന്തര വൈറല്‍ മയോകാര്‍ഡൈറ്റിസാണെന്ന് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്നാണ് വിഎ എക്‌മോ ഉപയോഗപ്പെടുത്താന്‍ തീരുമാനമായത്.
ഹൃദയത്തിനും ശ്വാസകോശത്തിനും തകരാർ പറ്റിയാല്‍ അവ പൂര്‍വസ്ഥിതിയിലാകും വരെ പിന്തുണ നൽകുന്ന സപ്പോര്‍ട്ട് സിസ്റ്റമാണ് വിഎ എക്‌മോ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വെനോ-ആര്‍ട്ടെറിയല്‍ എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രേൻ ഓക്‌സിജനേഷന്‍. ഇതോടെ രോഗിയുടെ ഹൃദയത്തിെൻറ പ്രവര്‍ത്തനം ക്രമേണ മെച്ചപ്പെട്ടു. 11ാം ദിവസം ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഹൃദയത്തിെൻറ പ്രവര്‍ത്തനം ഗണ്യമായ നിലയില്‍ മെച്ചപ്പെട്ടിരുന്നു.
കാര്‍ഡിയാക് സര്‍ജന്‍ ഡോ. സുജിത് ഡി.എസിെൻറ നേതൃത്വത്തിൽ ഡോ. എം.എസ്. നെഭു (കാര്‍ഡിയാക് അനസ്തേഷ്യോളജിസ്റ്റ്), ഡോ. ആനന്ദ് കുമാര്‍ (ഇൻറര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ്), ഡോ. സന്ധ്യ, സുരേഷ് ജി (ചീഫ് പെര്‍ഫ്യൂഷനിസ്റ്റ്), ജിയോ (പെര്‍ഫ്യൂഷനിസ്റ്റ്), ബിജി (ഐ.സി.യു ഇന്‍ചാര്‍ജ്), സൗമ്യ (ഒ.ടി ഇന്‍ചാര്‍ജ്) എന്നിവരാണ് ചികിത്സക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.