നിപ: ജില്ലയിൽ 10 ദിവസം പൊതുപരിപാടികൾക്ക് വിലക്ക്
text_fieldsകോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ പൊതുപരിപാടികളും അടുത്ത 10 ദിവസത്തേക്ക് നിർത്തിവെക്കാൻ ഉത്തരവ്.
• ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ തുടങ്ങിയ പരിപാടികളിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകൾ മാത്രമാക്കണം.
• വിവാഹം, റിസപ്ഷൻ തുടങ്ങി മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജന പങ്കാളിത്തം കുറച്ച് പ്രോട്ടോകോൾ അനുസരിച്ച് മാത്രം നടത്തണം. ഇതിന് പൊലീസ് സ്റ്റേഷനിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം.
• പൊതുജനങ്ങൾ ഒത്തുചേരുന്ന കലാസാംസ്കാരിക പരിപാടികൾ, കായികമത്സരങ്ങൾ എന്നിവ മാറ്റിവെക്കണം.
• നിപ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ ഗതാഗതത്തിന് കടുത്ത നിയന്ത്രണംകണ്ടെയ്ൻമെന്റ് സോണുകളിൽ വാഹനഗതാഗതത്തിന് കടുത്ത നിയന്ത്രണം. ഈ വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചു. നാഷനൽ, സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും ഈ വാർഡുകളിൽ ഒരിടത്തും നിർത്താൻ പാടില്ല.
- ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെ അവശ്യ സാധനങ്ങളുടെ വിൽപനകേന്ദ്രങ്ങൾ രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ മാത്രമേ തുറക്കാവൂ. മരുന്ന് ഷോപ്പുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.
- തദ്ദേശസ്വയംഭരണ സ്ഥാപനവും /വില്ലേജ് ഓഫിസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കും.
- സർക്കാർ-അർധ സർക്കാർ-പൊതുമേഖല -ബാങ്കുകൾ, സ്കൂളുകൾ, അംഗൻവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനി ഉത്തരവുണ്ടാവുന്നതുവരെ പ്രവർത്തിക്കരുത്.
- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.
- കണ്ടെയ്ൻമെന്റ് സോണുകളിൽ സാമൂഹിക അകലം പാലിക്കുകയും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കുകയും വേണം.
- കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട വിദ്യാലയങ്ങൾക്ക് ഓൺലൈൻ ക്ലാസ് ഒരുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.