നിപ വൈറസ്: കേരളത്തിൽ വവ്വാല്‍ സർവേ നടത്താനൊരുങ്ങി സർക്കാർ, കേന്ദ്ര സംഘം നാളെ എത്തും
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വവ്വാൽ സർവെ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഐ.സി.എം.ആറിെൻറ നേതൃത്വത്തില്‍ ഇന്‍സ്റ്റിസ്റ്റിയൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനത്തില്‍ കേരളം അടക്കമുള്ള ഒൻപത് സംസ്ഥാനങ്ങളിലൈ വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ഈ പഠന റിപ്പോർട്ട് പുറത്ത് വന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് വവ്വാൽ സർവേ നടത്താൻ തീരുമാനിച്ചത്. ഇതിനിടെ, കേന്ദ്ര സംഘങ്ങള്‍ നാളെ കോഴിക്കോട് എത്തും. പൂനെ എൻ.ഐ.വിയുടെ മൊബൈൽ ടീം രാവിലെ 8.30 ന് എത്തുമെന്നാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിലവിൽ കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ, പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശോധന ഫലം ലഭിച്ചു. ഇതോടെ, നേരത്തെ പനിബാധിച്ച് മരിച്ച രണ്ട് പേർക്കും നിപയാണെന്ന് വ്യക്തമായി. ആദ്യം മരിച്ച വ്യക്തിയുടെ ഒമ്പത് വയസുള്ള മൂത്ത മകനും 24 വയസുള്ള ഭാര്യസഹോദരനുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് വയസുള്ള ഇളയമകന് രോഗബാധയില്ല. ഇവരുടെ പരിശോധനഫലം പോസിറ്റീവാണെന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലം വന്നതിന് ശേഷമെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാനാവുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച രണ്ട് പേരുടെ സമ്പർക്കപ്പട്ടികയിൽ 168 പേരുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ അറിയിച്ചിരുന്നു. ആദ്യം മരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ 158 പേരാണ് ഉള്ളത്. ഇതിൽ 127 പേർ ആരോഗ്യപ്രവർത്തകരാണ്. രണ്ടാമത്തെയാളുടെ സമ്പർക്കപ്പട്ടികയിലുള്ള 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വിവരം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തിലേക്ക് കേന്ദ്രസംഘം നാളെ എത്തും. സംസ്ഥാനത്തിന്റെ അഭ്യർഥന മാനിച്ച് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊബൈൽ ലാബും സജ്ജമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പം ചെന്നൈ ഐ.സി.എം.ആർ ടീമും സംസ്ഥാനത്തെത്തും. അതേസമയം, പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രാത്രി എട്ടരയോടെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.