നിപ ഭീതി; ചെക്പോസ്റ്റുകളിൽ പരിശോധന
text_fieldsഗൂഡല്ലൂർ: കോഴിക്കോട് നിപ വൈറസ് ബാധയെ തുടർന്ന് രണ്ടു പേർ മരിക്കുകയും രോഗബാധ ഏറ്റവരെ ആശുപത്രികളിൽ ചികിത്സിച്ചുവരുന്ന സാഹചര്യത്തിൽ തമിഴ്നാട് കേരള അതിർത്തി ചെക് പോസ്റ്റുകളിൽ തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ കനത്ത പരിശോധന. താപനില പരിശോധനക്ക്ശേഷമാണ് ടൂറിസ്റ്റുകൾ അടക്കമുള്ള യാത്രക്കാരുടെ വാഹനങ്ങൾ കടത്തിവിടുന്നത്.
നാടുകാണി,ചോലാടി, പാട്ടവയൽ, നമ്പ്യാർകുന്ന്, താളൂർ തുടങ്ങി ആറ് ചെക്പോസ്റ്റുകളുണ്ട്. ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ.കതിരവന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ആണ് പരിശോധന നടത്തി വരുന്നത്. പനി വന്നാൽ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടാൻ നിർദേശിക്കുന്നു. വഴിയോരങ്ങളിൽ വിൽക്കുന്ന പഴങ്ങൾ വാങ്ങി കഴിക്കുന്നതിനുമുമ്പ് കഴുകാനും അവർ ആളുകളെ ഉപദേശിക്കുന്നു. നിപ വൈറസിന്റെ തീവ്രതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിന് ശേഷം മാത്രമേ ഇവരെ തമിഴ്നാട്ടിലേക്ക് പ്രവേശിപ്പിക്കു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.