കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷവും സാധാരണക്കാര്‍ക്ക് ലഭ്യമാകില്ല -എയിംസ് ഡയറക്ടര്‍
text_fieldsന്യൂഡല്‍ഹി: കാത്തിരിക്കുന്ന കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷവും സാധാരണക്കാര്‍ക്ക് ലഭ്യമാകില്ലെന്ന് എയിംസ് ഡയറ്കടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വാക്‌സിന്‍ ഇന്ത്യന്‍ വിപണിയില്‍ എളുപ്പത്തില്‍ ലഭ്യമാകാന്‍ സാധാരണക്കാര്‍ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്.
സി.എന്‍.എന്‍ - ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് ഡോക്ടര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. നമ്മുടേത് വലിയ ജനസംഖ്യയുള്ള രാജ്യമാണ്. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങള്‍ അടക്കം എല്ലാ ഭാഗങ്ങളിലും എത്തുന്ന തരത്തിലെ വിതരണത്തിനായിരിക്കും പ്രധാന ശ്രദ്ധ. അതിനാല്‍ സമയം ആവശ്യമാണ്.
കോള്‍ഡ് സ്‌റ്റോറേജും ആവശ്യത്തിന് സൂചികളും സിറിഞ്ചുകളുമൊരുക്കലുമെല്ലാം വെല്ലുവിളിയാണ്. ആദ്യ വാക്‌സിനേക്കാള്‍ ഫലപ്രദമായ മറ്റൊരു വാക്‌സിന്‍ എത്തിയാല്‍ അതെങ്ങിനെ കൈകാര്യം ചെയ്യണമന്നതും വെല്ലുവിളിയാണ് -കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ടാസ്‌ക്‌ഫോഴ്‌സിലെ പ്രധാന അംഗമായ രണ്‍ദീപ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.