Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 8:03 PM IST Updated On
date_range 10 Dec 2021 8:03 PM ISTകുട്ടികൾക്ക് കോവിഡ് വാക്സിൻ: തീരുമാനമായില്ല
text_fieldsbookmark_border
ന്യൂഡൽഹി: കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നത് സംബന്ധിച്ച് 'പ്രതിരോധ കുത്തിവെപ്പിനായുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി'യിൽ (എൻ.ടി.എ.ജി.ഐ) നിന്ന് ഇതുവരെ നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് 'നിതി ആയോഗ്' അംഗം (ആരോഗ്യം) ഡോ. വി.കെ. പോൾ പറഞ്ഞു.
ഈ വിഷയത്തിൽ, വിവിധ അഭിപ്രായങ്ങൾ പരിശോധിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബൂസ്റ്റർ ഡോസിനെക്കുറിച്ചുള്ള ആഗോള തലത്തിലുള്ള പഠനങ്ങൾ വിലയിരുത്തുന്നുണ്ട്.
ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടന ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രാഥമിക കുത്തിവെപ്പ് പൂർത്തിയാക്കുന്നതിലാണ് ലോകാരോഗ്യ സംഘടന ശ്രദ്ധയൂന്നുന്നത്. ഇതേ കാഴ്ചപ്പാടാണ് 'നിതി ആയോഗി'നും -പോൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story