ഓക്സിജൻ അളവ് 92 ശതമാനമെത്തിയാലും പരിഭ്രാന്തി വേണ്ട -എയിംസ് ഡയറക്ടർ
text_fieldsന്യൂഡൽഹി: ശരീരത്തിലെ ഓക്സിജൻ അളവ് 92 മുതൽ 94 ശതമാനം വരെ താഴ്ന്നാലും പരിഭ്രാന്തി വേണ്ടെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. കോവിഡ് ചികിത്സക്ക് ഓക്സിജൻ തെറാപ്പി എന്നത് സംബന്ധിച്ച് എയിംസ് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെൻറിലേഷനെക്കാൾ ഓക്സിജൻ തെറാപ്പി പ്രധാനമാണെന്ന് യോഗത്തിൽ വിദഗ്ധർ ഉൗന്നിപ്പറഞ്ഞു. ഓക്സിജൻ തെറാപ്പി വഴി കൂടുതൽ ആളുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയും. എന്നാൽ ഓക്സിജൻ ലാഭിക്കുക, അമിതമായി ഉപയോഗിക്കാതിരിക്കുക എന്നതും പ്രധാനമാണ്. ആരുടെയെങ്കിലും ഓക്സിജൻ അളവ് 95 ശതമാനമാണെങ്കിൽ, അത് 98ഉം 99ഉം ശതമാനത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത് അനാവശ്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
'ഓക്സിജൻ അളവ് ഏകദേശം 94 ശതമാനമാണെങ്കിൽ, നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് ഓക്സിജൻ ഉണ്ടെന്നാണ് അർത്ഥം. മുമ്പ് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്ക് ദീർഘനേരം ഓക്സിജൻ തെറാപ്പി ചെയ്യുമ്പോൾ, ഓക്സിജൻ അളവ് 88 ശതമാനം പോലും പ്രശ്നമുള്ളതായിരുന്നില്ല. 92^93 ശതമാനം ഓക്സിജൻ അളവ് ഒരിക്കലും ഗുരുതരമായി കണക്കാക്കരുത്. പരിഭ്രാന്തരാകാതെ വൈദ്യസഹായം തേടാനുള്ള സുരക്ഷിത നിലയാണത്' -ഡോ. ഗുലേറിയ പറഞ്ഞു.
15 മിനിറ്റ് വിശ്രമിച്ചശേഷം ഓക്സിജൻ അളവ് പരിശോധിക്കേണ്ടതിെൻറ ആവശ്യകതയും വിദഗ്ധർ വെബിനാറിൽ ഉൗന്നിപ്പറഞ്ഞു. ഇങ്ങനെ പരിേശാധിക്കുേമ്പാൾ സ്ഥിരമായി ഒാക്സിജൻ അളവിൽ കുറവ് കാണുകയാണെങ്കിൽ മാത്രം ഡോക്ടറെ കണ്ടാൽ മതി. ഒറ്റത്തവണ കുറവ് വരുേമ്പാൾ ചികിത്സ തേടേണ്ടതില്ല. കാരണം നിങ്ങളുടെ ചുറ്റുപാടുമായി ബന്ധപ്പെട്ടും അളവിൽ വ്യത്യാസം വരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.