കുട്ടികളിൽ പൊണ്ണത്തടി കൂടുന്നു; വില്ലൻ ഭക്ഷണ ശീലമോ?
text_fieldsയുവതികളിൽ 20.6 ശതമാനത്തിൽനിന്ന് 24 ശതമാനമായും യുവാക്കളിൽ 18.9 ശതമാനത്തിൽനിന്ന് 22.9 ശതമാനമായും പൊണ്ണത്തടി വർധിച്ചു
ന്യൂഡൽഹി: ഇന്ത്യയിൽ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ പൊണ്ണത്തടി വർധിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സർവേ (എൻ.എഫ്.എച്ച്.എസ്) റിപ്പോർട്ട്. 2.2 ശതമാനത്തിൽനിന്ന് 3.4 ശതമാനത്തിെൻറ വർധനയാണുണ്ടായത്.കുട്ടികളെ കൂടാതെ യുവതി-യുവാക്കളിലും പൊണ്ണത്തടി കൂടിയിട്ടുണ്ട്. യുവതികളിൽ 20.6 ശതമാനത്തിൽനിന്ന് 24 ശതമാനമായും യുവാക്കളിൽ 18.9 ശതമാനത്തിൽനിന്ന് 22.9 ശതമാനമായുമാണ് വർധന. രാജ്യവ്യാപകമായി 2015നും 2016നും ഇടയിൽ നടത്തിയ സർവേ ഫലമാണ് എൻ.എഫ്.എച്ച്.എസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ഇതിൽ മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ത്രിപുര, മിസോറം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, ഡൽഹി, ജമ്മു-കശ്മീർ, ലഡാക് എന്നിവിടങ്ങളിലും അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ പൊണ്ണത്തടി വർധിക്കുന്നതായുള്ള കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗോവ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ദാദ്ര ആൻഡ് നാഗർ ഹവേലി, ദാമൻ ദിയു എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പൊണ്ണത്തടി കുറഞ്ഞതായി റിപ്പോർട്ട് ചെയ്തത്.
അനാരോഗ്യകരമായ ഭക്ഷണശീലവും വ്യായാമത്തിെൻറ അഭാവവുമാണ് പൊണ്ണത്തടിക്ക് കാരണമെന്നാണ് പോപുലേഷൻ ഫൗണ്ടേഷൻ ഒാഫ് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടർ പൂനം മുദ്രജ വ്യക്തമാക്കുന്നത്. കഴിഞ്ഞ 15 വർഷത്തിനിടെയാണ് ഇന്ത്യയിൽ പൊണ്ണത്തടി വർധിക്കുന്ന പ്രവണത കൂടിയതെന്നും രാജ്യത്തെ സുസ്ഥിര സാമ്പത്തിക വളർച്ച ജനങ്ങളിൽ പൊണ്ണത്തടി വർധിക്കാൻ കാരണമായെന്നും അവർ വിലയിരുത്തുന്നു.എന്നാൽ, സാമ്പത്തിക വളർച്ച പൊണ്ണത്തടിക്ക് കാരണമല്ലെന്ന വിലയിരുത്തലും ചില വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.