ഒമാനിൽ രണ്ടുപേർക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു
text_fieldsമസ്കത്ത്: ഒമാനിൽ രണ്ടുപേർക്ക് ഒമിേക്രാൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്താലയം അറിയിച്ചു. രാജ്യത്തിെൻറ പുറത്തുനിന്ന് വന്ന രണ്ട് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.
മസ്കത്ത്: ഒമാനിൽ രണ്ടുപേർക്ക് ഒമിേക്രാൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്താലയം അറിയിച്ചു. വിദശേത്ത് നിന്നെത്തിയ സ്വദേശികളായ രണ്ട് ആളുകളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റുകാര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ പൂർണമായും പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഒമിക്രോണിെൻറ സാനിധ്യം ലോകത്ത് കണ്ടെത്തിയ സമയത്ത് തന്നെ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രകാര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക് കോവിഡ് അവലോകന സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്‌വെ, ലെസോത്തോ, ഈശ്വതിനി, മൊസാംബിക്ക് എന്നിവിടങ്ങളിൽനിന്നുള്ള യാത്രകാർക്കാണ് താൽകാലിക വിലക്ക് കോവിഡ് സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്.
ലോകത്ത് ദക്ഷിണാഫ്രിക്കയിലാണ് ജനിതകമാറ്റം വന്ന 'ഒമിക്രോണ്‍' വൈറസിെന ആദ്യമായി കണ്ടെത്തിയത്.കോവിഡിനെതിരെ ബൂസ്റ്റർ ഡോസടക്കം ഉൗർജിതമാക്കി മികച്ച പ്രരിരോധ പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.