ഒമിക്രോൺ ബാധിച്ചവർക്ക് മറ്റു വകഭേദങ്ങൾക്കെതിരായ പ്രതിരോധ ശേഷിയുള്ളതായി ഐ.സി.എം.ആർ പഠനം
text_fieldsഒമിക്രോൺ ബാധിതരിൽ ഉത്പാദിപ്പിക്കപ്പെടുന്ന ആന്‍റിബോഡികൾ ഡെൽറ്റ ഉൾപ്പെടെയുള്ള വകഭേദങ്ങൾക്കെതിരെ ഫലപ്രദമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) പഠന റിപ്പോർട്ട്.
ഒമിക്രോൺ മൂലമുണ്ടാകുന്ന ആന്‍റിബോഡികൾ ഡെൽറ്റ വകഭേദത്തിനെ പ്രതിരോധിക്കുകയും, വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും പഠനം വ്യക്തമാക്കുന്നു.
ഒമിക്രോൺ ബാധിച്ചയാൾക്ക് കോവിഡിന്റെ മറ്റു വകഭേദങ്ങൾക്കെതിരായ പ്രതിരോധം ഉണ്ടാകുന്നുണ്ടെന്നാണ് പഠനത്തിന്റെ അടിസ്ഥാനത്തിൽ ഐ.സി.എം.ആർ പറയുന്നത്.
കോവിഡിന്റെ മറ്റു വകഭേദങ്ങളേക്കാൾ കൂടിയ വ്യാപന ശേഷിയുള്ളതാണ് ഒമിക്രോൺ. വാക്സിനേഷനിലൂടെയും മറ്റും ആർജിച്ച പ്രതിരോധ ശേഷിയെ മറികടന്നും അതിവേഗം ഒമിക്രോൺ വ്യാപിക്കുന്നതായും ഐ.സി.എം.ആർ പറയുന്നു. ഒമിക്രോണിണ് പ്രത്യേകമായി വാക്സിൻ വികസിപ്പിക്കുന്നത് പരിഗണിക്കണമെന്നും പഠനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.