ഒമിക്രോണ്‍ ഇന്ത്യയില്‍ സമൂഹവ്യാപന ഘട്ടത്തിലെന്ന് മുന്നറിയിപ്പ്
text_fieldsന്യൂഡല്‍ഹി: കോവിഡ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് സമൂഹവ്യാപന ഘട്ടത്തിലാണെന്ന് മുന്നറിയിപ്പ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക്‌സ് ലാബുകളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നിരവധി മെട്രോകള്‍ ഒമിക്രോണിന്റെ പിടിയിലാണ്. കാര്യമായ ലക്ഷണങ്ങളില്ലാതെയാണ് ഭൂരിഭാഗം ഒമിക്രോണ്‍ കേസുകളെന്നും ഇന്‍സാകോഗിന്റെ ബുള്ളറ്റിനില്‍ പറയുന്നു.
എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും ഐ.സി.യു കേസുകളും പുതിയ കോവിഡ് തരംഗത്തില്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം, രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. 3.33 ലക്ഷം പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവിഭാഗമായ ബിഎ.ടു കേസുകളും വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.