ഒമിക്രോൺ: റിസ്ക് രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഏഴു ദിവസം ക്വാറൻറീനും ഏഴു ദിവസം സ്വയം നിരീക്ഷണവും കർശനമാക്കും
text_fieldsതിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ റിസ്ക് രാജ്യങ്ങളില്‍നിന്ന് വരുന്നവരുടെ ക്വാറൻറീന് വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം.
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്ക് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ഏഴു ദിവസം ക്വാറൻറീനും ഏഴു ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണവും.
ഈ രണ്ടു വിഭാഗക്കാരും ആരോഗ്യ വകുപ്പ് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. അതിതീവ്രവ്യാപന ശേഷിയുള്ള വൈറസായതിനാല്‍ ക്വാറൻറീന് വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിെൻറ മുന്നറിയിപ്പ്. വിമാനത്താവളങ്ങളില്‍ ഇവരെ സഹായിക്കാനായി ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ട്. ഹോം ക്വാറൻറീൻ കൊണ്ടുദ്ദേശിക്കുന്നത് റൂം ക്വാറൻറീനാണ്. പ്രത്യേക മുറിയും അനുബന്ധമായി ശുചിമുറിയും വേണം. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ഏഴു ദിവസത്തെ ക്വാറൻറീന് ശേഷം ആര്.ടി.പി.സി.ആര് പരിശോധന നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.