കുവൈത്തിൽ ഒമിക്രോണ്‍ ഉപവകഭേദം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: കോവിഡിന്റെ ഒമിക്രോണ്‍ ഉപവകഭേദമായ എകസ്.ബി.ബി- 1.5 രാജ്യത്ത് സ്ഥിരീകരിച്ചു.
ഇതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രാജ്യത്തെ ആരോഗ്യരംഗം സുസ്ഥിരമാണ്. കാലം കഴിയുന്തോറും വൈറസുകൾക്ക് ജനിതകമാറ്റം സംഭവിച്ച് ദുർബലമാകുന്നതിനാൽ പേടിക്കാനില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, കോവിഡ് പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. പനി, ഗുരുതര ശ്വാസപ്രശ്നങ്ങള്‍ എന്നിവയുള്ള രോഗികള്‍ ശ്രദ്ധിക്കണം. സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിൈറ്റസര് ഉപയോഗിക്കുക എന്നതില്‍ അലംഭാവം വരുത്തരുത്. പകര്‍ച്ചപ്പനിക്കെതിരായ സീസണല്‍ ഡോസും കോവിഡ് ബൂസ്റ്റര്‍ ഡോസും പ്രായമായവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.