ഒമിക്രോൺ: വലിയ പ്രഹരമാകില്ലെന്ന് വിലയിരുത്തൽ
text_fieldsതിരുവനന്തപുരം: താരതേമ്യന ഉയർന്ന വാക്സിനേഷൻ നിരക്കും രോഗബാധമൂലമുള്ള ഉയർന്ന പ്രതിരോധശേഷിയും ഒമിക്രോൺ വിതയ്ക്കുന്ന കോവിഡ് രോഗഭീഷണിയിൽനിന്ന് സംസ്ഥാനത്തിന് സംരക്ഷണമൊരുക്കുമെന്ന് വിലയിരുത്തൽ. ജനസംഖ്യയിൽ 95 ശതമാനത്തിലേറെ പേർക്കും ഒരു ഡോസെങ്കിലും വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആറ് മാസക്കാലയളവിലാണ് വാക്സിൻ വിതരണത്തിലെ ഭൂരിഭാഗവും നടന്നിട്ടുള്ളത്.
അതിനാൽ അടുത്ത ആറ് മാസക്കാലയളവിൽ വലിയതോതിൽ വൈറസ് പ്രഹരമുണ്ടാകാൻ ഇടയില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ലഭ്യമായ വാക്സിനുകൾക്ക് വ്യത്യസ്തങ്ങളായ വൈറസുകളെ പ്രതിേരാധിക്കാനുള്ള ശേഷിയുണ്ടെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം വാക്സിനെടുത്തവരിൽ നിശ്ചിത ശതമാനത്തിന് വീണ്ടും രോഗം വരാം. എന്നാൽ, കേരളത്തിലെ ഇത്തരം പുനർ രോഗബാധ നിയന്ത്രണ പരിധിയിലാണെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, ഇത്തരം രോഗബാധയിൽ കടുത്ത രോഗലക്ഷണങ്ങളുമുണ്ടാകുന്നില്ല. ഫലത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.
അതേസമയം ഒമിേക്രാൺ ഭീഷണിയുെട പശ്ചാത്തലത്തിൽ വിട്ടുപോയവരെ കണ്ടെത്തി വാക്സിൻ നൽകി സുരക്ഷ ഉറപ്പുവരുത്താൻ സർക്കാറിെൻറ പ്രത്യേക ദൗത്യവുമാരംഭിച്ചു. കുത്തിവെപ്പെടുക്കാനുള്ളവരുടെ വിവരം തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ശേഖരിക്കുകയാണ്. രോഗബാധമൂലം രണ്ടാം ഡോസെടുക്കാൻ വൈകുന്നവരെടെയടക്കം വിവരം ശേഖരിക്കുന്നില്ല. വാക്സിൻ സ്വീകരിക്കാത്തവരോട് നിലപാട് കടുപ്പിക്കാനാണ് ചൊവ്വാഴ്ച ചേർന്ന ഉന്നതതലയോഗത്തിലെ തീരുമാനവും. ഒമിക്രോണിെൻറ വ്യാപനശേഷി തീവ്രമാണെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. അതേസമയം പ്രഹരശേഷി എത്രത്തോളമെന്നത് ഇനിയും വ്യക്തമായിട്ടില്ല. വകഭേദത്തിെൻറ വ്യാപനത്തുടക്കത്തിൽ കൂടുതൽ സാമൂഹിക ഇടപെടലുകളുള്ള ചെറുപ്പക്കാരാണ് കൂടുതലും രോഗബാധിതരാകുക. ഇവരാകെട്ട പ്രതിരോധശേഷി കൂടുതലുള്ളവരാണ്.
വ്യാപനം നിശ്ചിതസമയം പിന്നിട്ടശേഷമാകും ആഘാതം എത്രത്തോളമെന്ന് വിലയിരുത്താനാകുക. ആരോഗ്യസംവിധാനങ്ങളുടെ ശേഷിയെക്കൂടി ആശ്രയിച്ചാകും ഇത്. ഒമിക്രോൺ വകഭേദത്തെ ജനിതക ശ്രേണീകരണമില്ലാതെ പി.സി.ആർ ടെസ്റ്റ് വഴി കണ്ടെത്താമെന്നതാണ് പുതിയ വിവരം. ഇത് വകഭേദം പടരുന്നത് പെട്ടെന്ന് കണ്ടെത്താൻ സഹായകരമാകുമെന്നും വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.