20ൽ ഒരാൾ കോവിഡിന്റെ ദീർഘകാല ഫലങ്ങൾ അനുഭവിക്കുന്നു- പഠനം
text_fieldsലണ്ടൻ: കോവിഡ് 19ന് കാരണമാകുന്ന വൈറസായ സാർസ്കോവ്-2 അണുബാധക്ക് ശേഷം 20ൽ ഒരാൾക്ക് ദീർഘകാല പ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി പഠനം. നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണം പ്രസിദ്ധീകരിച്ചത്.
ശ്വാസതടസ്സം, നെഞ്ചുവേദന, ഹൃദയമിടിപ്പ്, ചിന്താഭ്രമം (ആശയക്കുഴപ്പം) എന്നിവയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങളെന്ന് ഗവേഷകർ പറഞ്ഞു. പ്രായമായവരിലും സ്ത്രീകളിലും ദരിദ്രസമൂഹത്തിൽ നിന്നുള്ളവരിലും ദീർഘകാല കോവിഡ് സാധ്യത കൂടുതലാണെന്നും അവർ പറഞ്ഞു. കൂടാതെ, ശ്വാസകോശ രോഗം, വിഷാദം തുടങ്ങിയ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ദീർഘകാല കോവിഡ് അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. കോവിഡ് അണുബാധക്ക് മുമ്പ് വാക്സിൻ എടുത്തവരിൽ ചിലർക്ക് ദീർഘകാല രോഗലക്ഷണങ്ങളിൽ നിന്ന് രക്ഷനേടിയതായും പഠനം പറയുന്നു.
കോവിഡിന്റെ ദീർഘകാല ആഘാതം മനസ്സിലാക്കാനും ഇതുവരെ രോഗബാധിതരായിട്ടില്ലാത്ത ആളുകളുടെ ആരോഗ്യവുമായി താരതമ്യം ചെയ്യാനും 2021 മേയിലാണ് പഠനം ആരംഭിച്ചത്. പബ്ലിക് ഹെൽത്ത് സ്കോട്ട്ലൻഡ്, സ്കോട്ട്ലൻഡിലെ എൻ.എച്ച്.എസ്, അബർഡീൻ, എഡിൻബർഗ് സർവകലാശാലകൾ എന്നിവയുമായി സഹകരിച്ച് ഗ്ലാസ്ഗോ സർവകലാശാലയാണ് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.