അവയവം കാത്തിരിക്കുന്നവരേറെ
text_fieldsനെടുമ്പാശ്ശേരി: അവയവങ്ങൾക്കായി രോഗികൾ കാത്തുനിൽക്കുമ്പോഴും അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചാരണത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാതെ ആരോഗ്യവകുപ്പ്. നിരന്തരമായി സൗജന്യ രക്തപരിശോധന ക്യാമ്പുകൾ നടത്തി ബോധവത്കരണത്തിലൂടെയാണ് സ്ത്രീകൾവരെ രക്തദാനത്തിന് കൂടുതലായി മുന്നോട്ടുവന്നത്.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 3702 രോഗികളാണ് അവയവങ്ങൾക്കായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. മസ്തിഷ്ക മരണം സംഭവിക്കുന്നവരിലേറെപ്പേരും അവയവദാന സന്നദ്ധത നേരത്തേ പ്രകടിപ്പിച്ചിട്ടുള്ളവരല്ല. അടുത്തിടെ വിവാദങ്ങളുയർന്ന സാഹചര്യത്തിൽ അവയവദാന നടപടിക്രമങ്ങൾ കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്.
രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ 2362 പേർക്കും വൃക്കയാണ് ആവശ്യം. 425പേർക്ക് കോർണിയയും 67പേർക്ക് ഹൃദയവും 12പേർക്ക് പാൻക്രിയാസും ആറുപേർക്ക് ശ്വാസകോശവുമാണ് മാറ്റിവെക്കേണ്ടത്. മൃതസഞ്ജീവനി പദ്ധതിക്കുകീഴിൽ ഇതുവരെ 1041പേർക്കാണ് അവയവമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുള്ളത്. ഇതിൽ 624 പേർക്കും വൃക്കമാറ്റിവെക്കുകയായിരുന്നു. ഇന്ത്യൻ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയുടെ റിപ്പോർട്ട് പ്രകാരം വർഷത്തിൽ ഒന്നരലക്ഷത്തോളം അപകട മരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, മസ്തിഷ്ക മരണം സംഭവിച്ചാലും ഒരുശതമാനംപോലും അവയവ ദാനം നടക്കുന്നില്ല. അവയവദാന സമ്മതപത്രം സമർപ്പിച്ചവർ മസ്തിഷ്ക മരണം സംഭവിച്ചാലും ബന്ധുക്കൾ വിവരം നൽകാത്തതാണ് പ്രശ്നമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.