ആറു മാസത്തിനിടെ നൂറിലേറെ കാൻസർ ശസ്ത്രക്രിയകൾ; ശ്രദ്ധേയ നേട്ടവുമായി ജാബിർ ആശുപത്രി
text_fieldsകുവൈത്ത് സിറ്റി: ആറു മാസത്തിനിടയില്‍ നൂറിലേറെ കാൻസർ ശസ്ത്രക്രിയകൾ പൂർത്തിയാക്കി ശ്രദ്ധേയ നേട്ടവുമായി ജാബിർ ഹോസ്പിറ്റല്‍ ഗൈനക്കോളജിക് ഓങ്കോളജി യൂനിറ്റ്. രാജ്യത്ത് ആരോഗ്യ മേഖലയില്‍ ആദ്യമായാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ ഇത്രയധികം ശസ്ത്രക്രിയകൾ വിജയകരമായി നടത്തുന്നത്. ഇതിൽ പകുതിലേറെയും സങ്കീർണമായ ശസ്ത്രക്രിയകളായിരുന്നു. ഡോ.വഫ അൽ വിസൻ, ഡോ.നൂറ അൽ ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശസ്ത്രക്രിയകൾ നടത്തിയത്.
ഗൈനക്കോളജി വിഭാഗം മേധാവി ഡോ. മനൽ ജാബറിന്റെ മേൽനോട്ടത്തിലാണ് ആശുപത്രി ഈ അപൂർവ നേട്ടം കൈവരിച്ചത്. അർബുദത്തിന്റെ സ്റ്റേജിനുസരിച്ചുള്ള ചികിത്സയാണ് ഓങ്കോളജി യൂനിറ്റില്‍ നല്‍കുന്നത്. ആറുമാസത്തിനുള്ളിൽ സ്തനാർബുദം മുതൽ ഉദരാർബുദം വരെയുള്ള സര്‍ജറികള്‍ നടത്തിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ക്യാൻസറിനു ശേഷമുള്ള പരിചരണത്തിന്റെ ഭാഗമായി പോസ്റ്റ് കാൻസർ റിക്കവറി ക്ലിനിക്കും ഇവിടെ ആരംഭിച്ചിട്ടുണ്ട്. വനിത ഓങ്കോളജി യൂനിറ്റ് വന്‍ വിജയമാണെന്നും ഏറ്റവും ആധുനികവും നൂതനവുമായ ആരോഗ്യ സേവനങ്ങളാണ് രോഗികള്‍ക്ക് നല്‍കുന്നതെന്ന് ഡോ. മനൽ ജാബിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.