ഒ രക്തഗ്രൂപ്പിലുള്ളവർക്ക് കോവിഡ് സാധ്യത കുറവെന്ന് പഠനം
text_fieldsലണ്ടൻ: ഒ രക്തഗ്രൂപ്പുള്ളവർക്ക് കോവിഡ് രോഗബാധ സാധ്യത കുറവാെണന്ന് പുതിയ പഠനം. ബ്ലഡ് അഡ്വാൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച രണ്ട് പഠനത്തിലാണ് കോവിഡ് ബാധയും രക്തഗ്രൂപ്പും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്നത്. മറ്റ് രക്തഗ്രൂപ്പുകാരുമായി താരതമ്യം ചെയ്യുേമ്പാൾ ഒ ബ്ലഡ് ഗ്രൂപ്പുകാരെ ർക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവവാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ഗ്രൂപ്പുകാരിൽ കോവിഡ് ബാധയുണ്ടായാലും രോഗ തീവ്രത കുറവായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്നാണ് ഗവേഷകരുടെ ആവശ്യം.
എ,ബി, എബി രക്ത ഗ്രൂപ്പിലുള്ളവർ ഒ രക്തഗ്രൂപ്പിലുള്ളവരേക്കാൾ കോവിഡ് ബാധിതരാകുന്നു. ഡെന്‍മാര്‍ക്കില്‍ കോവിഡ് പോസിറ്റീവ് ആയ 7,422 പേരില്‍ നടത്തിയ പഠനമനുസരിച്ച് ഇവരില്‍ 34.4 ശതമാനം പേര്‍ മാത്രമാണ് ഒ രക്ത ഗ്രൂപ്പിലുള്ളവര്‍. എന്നാല്‍ 44.4 ശതമാനം പേര്‍ എ രക്തഗ്രൂപ്പുകാരാണ്. മൊത്തം ജനസംഖ്യയില്‍ പരിശോധിക്കപ്പെട്ട 62% ആളുകളുടെ രക്തഗ്രൂപ്പ് വിവരങ്ങൾ മാത്രമാണ് ലഭ്യമായത്. അതിനാൽ പഠനത്തിലെ കണ്ടെത്തലുകൾ പരിമിതമാണെന്ന് ഗവേഷകര്‍ പറയുന്നു.
കാനഡയില്‍ ഗുരുതരമായി കോവിഡ് ബാധിച്ച് 95 പേരെയാണ് പഠനവിധേയമാക്കിയത്. ഇവരില്‍ 84 ശതമാനം പേരും എ രക്തഗ്രൂപ്പുകാരോ, എ.ബി രക്തഗ്രൂപ്പിലുള്ളവരോ ആണ്. മാത്രമല്ല, ഈ രക്ത ഗ്രൂപ്പുകാര്‍ ഒ ഗ്രൂപ്പുകാരെ അപേക്ഷിച്ച് കൂടുതല്‍ ദിവസം വെന്‍റിലേറ്ററില്‍ കഴിയേണ്ടിവന്നുവെന്നും പഠനത്തിലുണ്ട്. കൂടാതെ എ, എ.ബി രക്തഗ്രൂപ്പുകാരിൽ കൂടുതലും വൃക്ക അപചയം കണ്ടുവരുന്നതായും പറയുന്നു.
നേരത്തെ ക്ലിനിക്കൽ ഇൻഫെക്റ്റിയസ് ഡിസീസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ എ രക്തഗ്രൂപ്പ് ഉള്ളവർക്ക് കോവിഡ് ബാധക്കുള്ള സാധ്യത കൂടുതലാണെന്നും ഒ ഗ്രൂപ്പുകാരിൽ വൈറസ് ബാധക്കുള്ള സാധ്യത കുറവാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.